Breaking News

*സഹകരണ പെൻഷൻകാരുടെ സമര വാഹന ജാഥയ്ക്ക് ഐക്കരപ്പടിയിൽ സ്വീകരണം* *സ്വാഗതസംഘം രൂപീകരിച്ചു*.

പുളിക്കൽ : കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സഹകരണ പെൻഷൻകാർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്കായി ആരംഭിക്കുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ തൃശ്ശൂർ വരെ നടത്തുന്ന മേഖലാ സമര പ്രചരണ വാഹന ജാഥയ്ക്ക് 2026 ഫെബ്രുവരി 2-ന് (തിങ്കൾ) രാവിലെ 8.30-ന് ഐക്കരപ്പടിയിൽ സ്വീകരണം നൽകും.
ജാഥാ സ്വീകരണം വിജയകരമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരണയോഗം ചേർന്നു. കെ.പി. സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എൻ. അച്ചു, പി.വി. സുഷീൽ കുമാർ, സുഭദ്രശിവദാസൻ എം.ഡി. യൂസഫലി, എൻ. കുട്ട്യാലി, പി.ടി. മൂസകുട്ടി, ബാവ കൊടപ്പുറം, എൻ. പ്രഭാകരൻ, എൻ.സി. ഗോപാലൻ, പി. സത്യകുമാർ, കെ.ടി ജയരാജൻ, പി. ശിവദാസൻ  കാർത്തികേയൻ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘ ഭാരവാഹികളായി എൻ. അച്ചു (ചെയർമാൻ), പി.വി. സുഷീൽകുമാർ (വൈസ് ചെയർമാൻ), വി.ശിവദാസൻ  (കൺവീനർ), സുഭദ്ര ശിവദാസൻ (ജോ. കൺവീനർ), അസൈനാർ ആൽപറമ്പ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments