രാവണീശ്വരം മാക്കി ശ്രീ വിഷ്ണു ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം സമാപിച്ചു. വിഷ്ണുമൂർത്തിയുടെ അഗ്നി പ്രവേശനം ദർശിക്കാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു.
രാവണീശ്വരം : മാക്കി ശ്രീ വിഷ്ണു ദേവസ്ഥാന ഒറ്റക്കോല മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. ഉത്സവത്തോടനുബന്ധിച്ച് കോതോളം കര ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും ബാൻഡ് വാദ്യങ്ങൾ മുത്തുക്കുട താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു... (ഹോൾഡ് ).... തുടർന്ന് ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ തോറ്റവും മേലേരിക്ക് തീ കൊളുത്തൽ ചടങ്ങും നടന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി മാതൃസമിതി അവതരിപ്പിച്ച കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ് എന്നിവ മഹോത്സവ പരിപാടിക്ക് മാറ്റുകൂട്ടി. ചുരിക കാസർഗോഡിന്റെ കനലാട്ടം പരിപാടിയും വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റവും നടന്നു. ശനിയാഴ്ച പുലർച്ചെ വിഷ്ണുമൂർത്തിയുടെ അഗ്നി പ്രവേശനം നടന്നു. കനലാടി ഉല്ലാസ് ആദ്യമായാണ് ഒറ്റക്കോല മഹോത്സവത്തിനായി വിഷ്ണുമൂർത്തിയായി രംഗപ്രവേശം ചെയ്യുന്നത്.(ഹോൾഡ്)....
തുടർന്ന് വിഷ്ണുമൂർത്തിയുടെ മാരിക്കളത്തിലേക്കുള്ള പുറപ്പാടും ഗുളികൻ തെയ്യ ത്തിന്റെ പുറപ്പാടും അന്നദാനവും നടന്നു. വിളക്കിലരിയോടെ ഉത്സവത്തിന് സമാപനമായി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments