Breaking News

11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവ്.

ചന്തേര : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവും ₹35,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 1 വർഷം അധിക തടവും അനുഭവിക്കേണ്ടതാണ്.
ഇടയിലക്കാട്, വലിയപറമ്പ, മാടപ്പള്ളി വീട്ടിൽ താമസിക്കുന്ന ബിന്ദുകുമാർ @ നന്ദൻ (53), കണ്ണൻ പി.വി (മരണപ്പെട്ടത്)യുടെ മകനാണ് പ്രതി. 03.03.2024-ന് ഉച്ചയ്ക്ക് 1.15 മണിയോടെ “കുരങ്ങിനെ കാണിച്ചു തരാം” എന്ന് പറഞ്ഞ് പ്രതി കുട്ടിയെ തന്റെ സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിൽ വെച്ച് ഗൗരവമായ പ്രവേശിത ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതാണ് കേസ്.
കേസിൽ ഇന്ന് (27.02.2026) Special Court for the Trial of Offences under POCSO Act, Hosdurg ജഡ്ജി ശ്രീ. സുരേഷ് പി.എം (SC 304/24, Cr No 202/24) ശിക്ഷ വിധിച്ചു.
പോക്സോ ആക്ട് 6(1) r/w 5(m) പ്രകാരം 20 വർഷം കഠിന തടവും ₹25,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്), ഇന്ത്യൻ ശിക്ഷ നിയമം 370(4) പ്രകാരം 10 വർഷം കഠിന തടവും ₹10,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി.
ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് മനുരാജ് ജി.പി ആണ് കേസ് എഴുതിയത് GASI  രമേശൻ എൻ.എം ആണ്. പ്രോസിക്യൂഷൻ വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഗംഗാധരൻ എ. ഹാജരായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments