നിയസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കാസറഗോഡ് വൻ കഞ്ചാവ് വേട്ട – 4 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ
കാസർഗോഡ് : വരാനിരിക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ 4 കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിലായി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഉത്തർപ്രദേശ് സ്വദേശിയും കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചൗക്കിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന സുനിൽ പ്രസാദ് (41) പിടിയിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കാസറഗോഡ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ കവറുകളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കാസറഗോഡ് എ.എസ്.പി. അച്യുത് അശോക് ഐ.പി.എസ്. ൻ്റെ നേതൃത്വത്തിൽ കാസറഗോഡ് എസ്.ഐ. മൗഷമി സി.ആർ., പ്രൊബേഷൻ സബ് ഇൻസ്‌പെക്ടർ പ്രജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ നീരജ്, അഭിലാഷ്, ജെയിംസ്, നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ് കുമാർ, ഭക്തശൈവൽ എന്നിവർ ചേർന്നാണ് പ്രതിയെ സമർത്ഥമായി പിടികൂടിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments