Breaking News

പുതുയുഗ യാത്രക്ക്തിരൂരിൽ സ്വീകരണം നൽകുംതിരൂരിലെ സ്വീകരണം 14ന് വൈകുന്നേരം 5 മണിക്ക്

തിരൂർ : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന പുതുയുഗ യാത്രക്ക്
14ന് വൈകുന്നേരം 5 മണിക്ക് തിരൂരിൽ സ്വീകരണം നൽകാൻ നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ തീരുമാനിച്ചു.
യാത്രയുടെ സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
പൊന്നാനി പാർലമെൻ്ററി മണ്ഡലം യു.ഡി.എഫ് കൺവീനർ
അഷ്റഫ് കോക്കൂർ ഉദ്ഘാടനം  ചെയ്തു. സ്വീകരണ പരിപാടി വിജയിപ്പിക്കാൻ എല്ലാവരും കർമപഥത്തിൽ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ. എ പത്മകുമാർ അധ്യക്ഷനായി.
കൺവീനർ വെട്ടം ആലിക്കോയ,യു.ഡി.എഫ് നേതാക്കളായ പി.
സൈതലവി മാസ്റ്റർ,കോട്ടയിൽ അബ്ദുൽ കരീം, എം.പി മുഹമ്മദ് കോയ, ഫൈസൽ എടശ്ശേരി,പാറയിൽ അലി, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ,യാസർ പൊട്ടച്ചോല,നൗഷാദ് മാസ്റ്റർ പ്രസംഗിച്ചു.

ഫോട്ടോ:പുതുയുഗ യാത്ര തിരൂർ നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ 
പൊന്നാനി പാർലമെൻ്ററി മണ്ഡലം യു.ഡി.എഫ് കൺവീനർ
അഷ്റഫ് കോക്കൂർ ഉദ്ഘാടനം  ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments