*ബി ഡി കെ കാസർഗോഡ് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു*
കാസർഗോഡ് : സന്നദ്ധ രക്തദാനരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായ ബ്ലഡ് ഡൊണേർസ് കേരള (ബിഡികെ) പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ചെറുവത്തൂരിൽ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസിനടുത്ത് കണ്ണങ്കൈ ബിൽഡിംഗിൽ ( നിയർ കെകെ മെഡിക്കൽസ്) ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ടി നാരായണൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീമതി എം ശോഭ മുഖ്യാതിഥിയായി.
രക്തദാന രംഗത്ത് നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്ന ബിഡികെ യുടെ പ്രവർത്തനത്തെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രത്യേകം അഭിനന്ദിച്ചു.
ജില്ല വൈസ് പ്രസിഡൻ്റ് മനോജ് തൃക്കരിപ്പൂരിൻ്റെ അധ്യക്ഷതയിൽ ബ്ലഡ് ഡോണർസ് കേരള സ്റ്റേറ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ ജയൻ ചെറുവത്തൂർ, രതീഷ് പള്ളിക്കര, ബിഡികെ എയ്ഞ്ചൽ പ്രസിഡൻറ് സിന്ധു എരവിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ ബഷീർ അരീക്കോടൻ, ഷോണി കെ ജോർജ് എയ്ഞ്ചൽസ് ജില്ലാ സെക്രട്ടറി നിമിഷ , നിഷ മനോജ്, യാസർ ബി സി, അജിത് കുമാർ, അനിൽ കുമാർ, സുനിൽ കീഴ്മാല, സിഞ്ചു, അഭിലാഷ് കാളിന്ദി, മറിയം ബീവി , ജിഷ ഗിരിധർ തുടങ്ങിവർ പങ്കെടുത്തു.
സെക്രട്ടറി ഷെരീഫ് മാടാപുറം സ്വാഗതവും ട്രഷറർ ആശ ബിന്ദി നന്ദിയും പ്രകാശിപ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments