Breaking News

മടിയൻ കൂലോം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം ഏപ്രിൽ 17 മുതൽ 23 വരെ. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു.

കാഞ്ഞങ്ങാട് : ചരിത്രപ്രസിദ്ധമായ ഉത്തരമലബാറിലെ മഹൽ ക്ഷേത്രങ്ങളിൽ ഒന്നായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവർത്തികൾക്ക് ശേഷമുള്ള പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം ഏപ്രിൽ 17 മുതൽ 23 വരെ വിവിധ താന്ത്രിക ആധ്യാത്മിക കലാപരിപാടികളോടുകൂടി നടത്തപ്പെടും. ആഘോഷ പരിപാടികളുടെ വിജയത്തിനായുള്ള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി തെക്കില്ലത്ത് മാധവൻ നമ്പൂതിരി ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ ഭദ്രദീപം കൊളുത്തി. കാഞ്ഞങ്ങാട് എം.എൽ.എ  ഇ. ചന്ദ്രശേഖരൻ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. നവീകരണ കമ്മിറ്റി ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി മുഖ്യാതിഥിയായി. പി. ബാലകൃഷ്ണൻ വെള്ളിക്കോത്ത്, വി. നാരായണൻ പാലത്തിങ്കാൽ, കെ. വി.അശോകൻ, തോക്കാനം ഗോപാലൻ, സി. വി. തമ്പാൻ, പി. വി. സുരേഷ്, എ. ദാമോദരൻ, പ്രദീപ് മാവുങ്കാൽ, ബി. ഗംഗാധരൻ  ലക്ഷ്മി തമ്പാൻ,പി. ബാബു, ഗംഗാധരൻ പാലക്കി, എം. വി. നാരായണൻ തുടങ്ങിയവരും വിവിധ കഴക ദേവസ്ഥാന പ്രതിനിധികളും സംസാരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ വി. എം. ജയദേവൻ സ്വാഗതവും ട്രസ്റ്റി ബോർഡ് മെമ്പർ എൻ. വി. ബേബിരാജ് നന്ദിയും പറഞ്ഞു. 1001 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ കെ. വേണുഗോപാലൻ നമ്പ്യാരെ ചെയർമാനായും  എം. വി.ജയദേവനെ വർക്കിംഗ് ചെയർമാനായും തോക്കാനം ഗോപാലനെ ജനറൽ കൺവീനറായും എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയനെ ഖജാൻജിയായും തെരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments