കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് 20026:കേന്ദ്രം കേരളത്തെയും,കേരളം കാസർഗോഡ് ജില്ലയേയും അവഗണിച്ചതിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മൊഗ്രാൽ : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ്-2026 കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് മൊഗ്രാൽ ദേശീയവേദി.ഇന്ത്യൻ ഭൂപടത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കൊണ്ടാണ് കേന്ദ്രം "കടലാമ ബഡ്ജറ്റ്'' തയ്യാറാക്കിയതെന്നും മൊഗ്രാൽ ദേശീയവേദി ആരോപിച്ചു. അതേസമയം സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബഡ്ജറ്റിൽ കാസർഗോഡ് ജില്ലയെ തീർത്തും അവഗണിച്ചതായും മൊഗ്രാൽ ദേശീയവേദി ആരോപിച്ചു.ജില്ല വളരെയേറെ പ്രതീക്ഷിച്ചിരുന്ന വൻകിട പദ്ധതികളൊന്നും സ്പർശിക്കാതെയുള്ള ബഡ്ജറ്റാണ് കേരളത്തിലേതെന്നും ദേശീയവേദി ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളിൽ കേന്ദ്രം കേരളത്തെയും,കേരളം കാസർഗോഡ് ജില്ലയേ യും അവഗണിച്ചതിൽ പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് സെക്രട്ടറി സത്താർ ആരിക്കാടി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി,വൈസ് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട്മാരായ വിജയകുമാർ,കെ പി മുഹമ്മദ് സ്മാർട്ട്, ജോയിൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ്,ഗൾഫ് പ്രതിനിധി ടി പി അനീസ്,ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ, ദേശീയവേദി സീനിയർ അംഗം ഗഫൂർ പെർവാഡ്,എം ടി ഇഖ്ബാൽ, ഹസ്സൻ ലോൻഡ്രി,ഹമീദ് കാവിൽ,എച്ച് എം കരീം,സെഡ് എ മൊഗ്രാൽ,എം എ മൂസ,മുഹമ്മദ് അബ്ക്കോ,ടി കെ ജാഫർ,റിയാസ് കരീം,ഇസ്മയിൽ മൂസ,ടി എ ജലാൽ,നൗഷാദ് മലബാർ,മുനീർ സീദി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളിൽ കേന്ദ്രം കേരളത്തെയും,കേരളം കാസർഗോഡ് ജില്ലയേയും അവഗണിച്ചതിൽ പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments