*ഹജ്ജ്: 28 പേർക്ക്കൂടി അവസരം*
കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട 28 പേർക്ക് കൂടി അവസരം.
ക്രമനമ്പർ 5341 മുതൽ 5369 വരെയുള്ള അപേക്ഷകർക്കാണ് അവസരം. ഇതോടെ ഇത്തവണ 13153 പേർക്ക് ഹജ്ജിന് അവസരം ലഭിച്ചു.
തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300 രൂപ അടയ്ക്കണം. കവർ നമ്പറിന് ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ബ്രാഞ്ചിലോ ഓൺലൈനായോ പണമടയ്ക്കാം.
തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷ ഫോറവും മറ്റ് രേഖകളും പണമടച്ച പേ ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനായി അപ് ലോഡ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫീസിൽ നേരിട്ട് സമർപ്പിക്കാം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments