ടോൾ വിരുദ്ധ സമര പോരാളി ഇർഷാദ്(ഇച്ചു) ജയിൽ മോചിതനായി.നാടെങ്ങും സ്വീകരണം.
കാസർഗോഡ്/ കുമ്പള. ആരിക്കാടിയിൽ നിർമ്മിച്ച അന്യായ ടോൾഗേറ്റിലെ പിരിവ് തടയണമെന്നാവശ്യ പ്പെട്ട് ടോൾ വിരുദ്ധ സമരസമിതി നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിവിധ വകുപ്പുകൾ ചുമത്തി ജയിലിലടച്ച കുമ്പളയിലെ മൊബൈൽ ഷോപ്പ് ഉടമ ഇർഷാദ് എന്ന ഇച്ചു 21 ദിവസത്തെ ജയിൽവാസത്തിനുശേഷം കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
ജാമ്യം ലഭിച്ചതറിഞ്ഞ് ഇർഷാദിനെ സ്വീകരിക്കാൻ എ കെ എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ സമര സമിതി നേതാക്കളും, പ്രവർത്തകരും സബ് ജയിലിനു മുൻവശമെത്തിയിരുന്നു. ഇവർ മുദ്രാവാക്യം വിളിച്ച് ഇർഷാദിനെ സ്വീകരിച്ചു. വൈകുന്നേരം കുമ്പളയിൽ ഇർഷാദിനെ ആനയിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.പ്രകടനത്തിന് സി എ സുബൈർ,ലത്തീഫ് കുമ്പള,എ കെ ആരിഫ്,ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, ലക്ഷ്മണപ്രഭു,ബി എൻ മുഹമ്മദലി,സത്താർ ആരിക്കാടി,ഫൈസൽ,അൻവർ കുമ്പള,താജുദ്ദീൻ മൊഗ്രാൽ,സെഡ് എ മൊഗ്രാൽ,ഷിബു ആരിക്കാടി,സാബു മൊബൈൽ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് കുമ്പള വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇർഷാദിന് സ്വീകരണം നൽകി.അബ്ദുള്ള പേരാൽ ഷാൾ അണിയിച്ചു.നദീം ജ്വല്ലറി, മഹമൂദ് സ്കൈലർ, റഫീഖ് ഫിദ,എം എ മൂസ, കെ വി അഷ്റഫ് മൊഗ്രാൽ,സിദ്ദിഖ് സൂപ്പർ,ഷബീർ പട്ട്ള ആദിത്യൻ, കുടുംബശ്രീ അംഗം ഏലിയാമ്മ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ:കുമ്പള വ്യാപാരി കൂട്ടായ്മ ഇർഷാദിന് നൽകിയ സ്വീകരണം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments