Breaking News

ജില്ലയിൽ വൻ ലഹരി വേട്ട 54 ഗ്രാമോളം എംഡി എം എ യും 2 കിലോയോളം കഞ്ചാവും പിടികൂടി.

 
ഫോട്ടോ : ഇദീൻ കുഞ്ഞി ഇർഷാദ്, എംഡിഎംഎ
 കാസർഗോഡ് :  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുമ്പള പോലീസും നടത്തിയ പരിശോധനയിൽ നിരോധിത രാസലഹരിയായ എംഡിഎംഎ കടത്താൻ ശ്രമിച്ചയാൾ പിടിയിലായി. കാസറഗോഡ് മംഗൽപ്പാടി അംബർപ്പള്ളം സ്വദേശി ഇദീൻ കുഞ്ഞി ഇർഷാദ്(34) എന്നയാൾ ആണ് വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന 54 ഗ്രാമോളം എംഡിഎംഎ യുമായി പിടിയിലായത്. മംഗൽപാടി സോങ്കാലിൽ വെച്ചാണ് ഇയാൾ സഞ്ചരിച്ച വാഹനമുൾപ്പെടെ DANSAF സംഘം തടഞ്ഞു വെക്കുകയും കുമ്പള പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പോലീസ് കോട്ടിക്കുളം റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും വിൽപ്പന നടത്താൻ ശ്രമിച്ച 2 കിലോയോളം(1.894  കിലോ) കഞ്ചാവുമായി ഒരാളെ പിടികൂടി. പെരിയ കുണിയ അറഫാ നഗർ സ്വദേശി ഹബീബ് റഹ്മാൻ എ (37) ആണ് കഞ്ചാവുമായി പിടിയിലായത്. 

കാസറഗോഡ് എഎസ്പി അച്യുത് അശോക് IPS ന്റെ മേൽനോട്ടത്തിൽ നൈറ്റ് ഓസ്കാർ ഡ്യൂട്ടി ഓഫീസർ വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ കെ പി,  കുമ്പള സബ് ഇൻസ്‌പെക്ടർ ആനന്ദകൃഷ്‌ണൻ ആർ മേനോൻ SCPO ചന്ദ്രൻ, കലേഷ്, ഉദയൻ, CPO മാരായ മുഹമ്മദ് ആരിഫ്, ഷൈജു, നിജിൻ, ഭക്തശൈവൽ, റിതേഷ് എന്നിവർ ചേർന്നാണ് എംഡിഎംഎ യുമായി പ്രതിയെ പിടികൂട്ടിയത്.

ബേക്കൽ ഡിവൈഎസ്പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ ബേക്കൽ സബ് ഇൻസ്‌പെക്ടർ അഖിൽ സെബാസ്റ്റ്യൻ, പ്രൊബേഷനറി സബ് ഇൻസ്‌പെക്ടർ റോഷിത്ത് GSCPO ധനേഷ്, ഹരീഷ്, CPO കൃഷ്‌ണനുണ്ണി എന്നിവർ ചേർന്നാണ് കഞ്ചാവുമായി പ്രതിയെ പിടികൂട്ടിയത്.
ഫോട്ടോ : ഹബീബ് റഹ്മാൻ എ , കഞ്ചാവ് കേസ്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments