ദേശീയ ഫയര്‍ സര്‍വീസ് കായികമേളയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മെഡല്‍ നേട്ടവുമായി വി.എന്‍. വേണുഗോപാല്‍.
കാസര്‍കോട്: ദേശീയ ഫയര്‍ സര്‍വീസ് കായികമേളയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മെഡല്‍ നേട്ടവുമായി വി.എന്‍. വേണുഗോപാല്‍. 2026 ജനുവരി 27 മുതല്‍ 31 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് നടന്ന ദേശീയ ഫയര്‍ സര്‍വീസ് കായികമേളയില്‍ 200 മീറ്ററിലാണ് വേണുഗോപാല്‍ കേരളത്തിനു വേണ്ടി വെങ്കല മെഡല്‍ നേടിയത്.
കാസര്‍കോട് അഗ്നി രക്ഷാ സേനയിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറാണ്.
കഴിഞ്ഞ വര്‍ഷം നടന്ന മേളയില്‍ 4X100 മീറ്റര്‍ റിലേയില്‍ വെള്ളിമെഡലും നേടിയിരുന്നു. പഠനകാലം തൊട്ടുതന്നെ കായികമേളകളില്‍ മികവ് തെളിയിച്ച വേണുഗോപാല്‍ 1987-ലെ സംസ്ഥാന ടെക്ക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ കായിക മേളയിലെ നാലിനങ്ങള്‍ വ്യക്തിഗത ചാമ്പ്യനായിരുന്നു. 100, 200 മീറ്റര്‍, ലോങ്ജംപ്, ഹര്‍ഡില്‍സ് എന്നിവകളിലാണ് അന്ന് ചാമ്പ്യനായത്. 2026-ലെ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍സര്‍വീസ് മെഡലും നേടിയിട്ടുണ്ട്. ചെറുവത്തൂര്‍ കണ്ണാടിപ്പാറ വലിയപറമ്പ് സ്വദേശിയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments