Breaking News

"കാസർഗോഡിന് എയിംസ്''വാഹന പ്രചാരണ ജാഥയ്ക്ക് ഇന്ന് മൊഗ്രാലിൽ സ്വീകരണം നൽകും.

മൊഗ്രാൽ : ജില്ലയുടെ ചികിത്സാ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി "എയിംസ്'' കാസർഗോഡ് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി "എയിംസ്'' കാസർഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നും,നാളെയുമായി(2024 ഫെബ്രുവരി 2, 3) നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് ഇന്ന് വൈകുന്നേരം3.30ന് മൊഗ്രാലിൽ,മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകും. 

 "കാസർഗോഡിന്റെ സമരകാഹളം,പോരാട്ടം തുടരും,എയിംസ് നേടും''എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജനകീയ സമരസമിതി വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് രോഗികൾക്ക് വിദഗ്ധ ചികിത്സയ്ക്കായി ഇന്നും അയൽ സംസ്ഥാനങ്ങളെയും,മറ്റു ജില്ലകളെയും ആശ്രയിക്കേണ്ടിവരുന്ന ഗതികേടിന് അറുതി വരുത്തുക എന്നതാണ് പോരാട്ടത്തിന്റെ പ്രാഥമിക ലക്ഷ്യം. കാസർഗോഡ് ജില്ലയിൽ തന്നെ എയിംസ് അനുവദിക്കണമെന്ന ജനകീയ ആവശ്യം അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന ജാഥയ്ക്ക് മൊഗ്രാലിൽ നൽകുന്ന സ്വീകരണത്തിൽ മുഴുവൻ നാട്ടുകാരും പങ്കുചേരണമെന്ന് മൊഗ്രാൽ ദേശീയവേദി  പ്രസിഡണ്ട് എ എം സിദ്ദീഖ് റഹിമാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ അഭ്യർത്ഥിച്ചു.

ഫോട്ടോ:"എംബ്ലം'' മൊഗ്രാൽ ദേശീയവേദി.
[02/02, 10:14 am] M.A Moosa Mogral😊: പ്രവാസത്തെ ആശ്രയിക്കാതെ ഉന്നത വിദ്യാഭ്യാസം നേടാനും,രാജ്യത്ത് തന്നെ തൊഴിൽ നേടാനും മക്കളെ പ്രാപ്തരാക്കണം.

-കുമ്പോൾ മമ്മൂച്ച കുടുംബ സംഗമം.

മൊഗ്രാൽ പുത്തൂർ. ഇടയ്ക്കിടെയുള്ള യുദ്ധ കാർമേഘങ്ങൾ കൊണ്ട് ആശങ്കപ്പെടുത്തുന്ന പ്രവാസ ലോകത്തെ  ജോലി സാധ്യതകളെ ആശ്രയിക്കാതെയും, കാത്തിരിക്കാതെയും  ഉന്നത വിദ്യാഭ്യാസം നൽകി മക്കളെ രാജ്യത്ത് തന്നെ ജോലി നേടാൻ പ്രാപ്തരാക്കാൻ രക്ഷിതാക്കൾ മുന്നോട്ട് വരേണ്ടതുണ്ടെന്ന് "കുമ്പോൾ മമ്മൂച്ച കുടുംബ സംഗമം'' അഭിപ്രായപ്പെട്ടു.

 മൊഗ്രാൽ പുത്തൂർ "സി വ്യൂ റിസോർട്ടിൽ'' വെച്ച് നടന്ന കുടുംബ സംഗമത്തിൽ 16 കുടുംബാംഗങ്ങളിൽ നിന്നായി 150-ഓളം പേർ സംഗമത്തിൽ പങ്കെടുത്തു.സംഗമം ഡോ:ഫൈറൂസ് ഹസീന എം കെ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഉപ്പള അധ്യക്ഷത വഹിച്ചു.പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.മുഹമ്മദ് ബിഗ്‌നാങ്കി,ലത്തീഫ് ബിഗ് നാങ്കി,അഷ്റഫ് മൊഗ്രാൽ,ഫാരിസ്.ഉപ്പള. ഫർഹാൻ ഉപ്പള. അഷ്റഫ് കാപ്പാട് ഷാഫി അരിമല, അമീർ മൊഗ്രാൽ, സിദ്ദീഖ് മൊഗ്രാൽ, മിഹ്റാസ്, മൻസൂർ,എന്നിവർ ആശംസകൾ നേർന്നു.മുതിർന്ന കുടുംബാംഗം ഖദീജ മൊഗ്രാലിനെയും,ഡോ: ഫൈറൂസ് ഹസീനയേ യും ചടങ്ങിൽ ആദരിച്ചു.

പരിപാടിക്ക് സുഹ്റ, നഫീസ,മൈമൂന,താഹിറ, നസീം,ആദം,ഇബ്രാഹിം, നഫീസ,ഖദീജ, ഷാഹിന,മൈമൂന എന്നിവർ നേതൃത്വം നൽകി.കുടുംബ സംഗമത്തിൽ കുട്ടികളുടെ കലാ-കായിക മത്സരങ്ങളും അരങ്ങേറി.മുഴുവൻ കുടുംബാംഗങ്ങൾക്കും  സമ്മാനവും, മെമെന്റോയും നൽകി അനുമോദിച്ചു.നൂറി ഉപ്പള നന്ദി പറഞ്ഞു.

ഫോട്ടോ:കുമ്പോൾ മമ്മൂച്ച കുടുംബ സംഗമത്തിൽ അണിനിരന്ന കുടുംബാംഗങ്ങൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments