Breaking News

പ്രവാസത്തെ ആശ്രയിക്കാതെ ഉന്നത വിദ്യാഭ്യാസം നേടാനും,രാജ്യത്ത് തന്നെ തൊഴിൽ നേടാനും മക്കളെ പ്രാപ്തരാക്കണം.-കുമ്പോൾ മമ്മൂച്ച കുടുംബ സംഗമം.

മൊഗ്രാൽ പുത്തൂർ : ഇടയ്ക്കിടെയുള്ള യുദ്ധ കാർമേഘങ്ങൾ കൊണ്ട് ആശങ്കപ്പെടുത്തുന്ന പ്രവാസ ലോകത്തെ  ജോലി സാധ്യതകളെ ആശ്രയിക്കാതെയും, കാത്തിരിക്കാതെയും  ഉന്നത വിദ്യാഭ്യാസം നൽകി മക്കളെ രാജ്യത്ത് തന്നെ ജോലി നേടാൻ പ്രാപ്തരാക്കാൻ രക്ഷിതാക്കൾ മുന്നോട്ട് വരേണ്ടതുണ്ടെന്ന് "കുമ്പോൾ മമ്മൂച്ച കുടുംബ സംഗമം'' അഭിപ്രായപ്പെട്ടു.

 മൊഗ്രാൽ പുത്തൂർ "സി വ്യൂ റിസോർട്ടിൽ'' വെച്ച് നടന്ന കുടുംബ സംഗമത്തിൽ 16 കുടുംബാംഗങ്ങളിൽ നിന്നായി 150-ഓളം പേർ സംഗമത്തിൽ പങ്കെടുത്തു.സംഗമം ഡോ:ഫൈറൂസ് ഹസീന എം കെ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഉപ്പള അധ്യക്ഷത വഹിച്ചു.പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.മുഹമ്മദ് ബിഗ്‌നാങ്കി,ലത്തീഫ് ബിഗ് നാങ്കി,അഷ്റഫ് മൊഗ്രാൽ,ഫാരിസ്.ഉപ്പള. ഫർഹാൻ ഉപ്പള. അഷ്റഫ് കാപ്പാട് ഷാഫി അരിമല, അമീർ മൊഗ്രാൽ, സിദ്ദീഖ് മൊഗ്രാൽ, മിഹ്റാസ്, മൻസൂർ,എന്നിവർ ആശംസകൾ നേർന്നു.മുതിർന്ന കുടുംബാംഗം ഖദീജ മൊഗ്രാലിനെയും,ഡോ: ഫൈറൂസ് ഹസീനയേ യും ചടങ്ങിൽ ആദരിച്ചു.

പരിപാടിക്ക് സുഹ്റ, നഫീസ,മൈമൂന,താഹിറ, നസീം,ആദം,ഇബ്രാഹിം, നഫീസ,ഖദീജ, ഷാഹിന,മൈമൂന എന്നിവർ നേതൃത്വം നൽകി.കുടുംബ സംഗമത്തിൽ കുട്ടികളുടെ കലാ-കായിക മത്സരങ്ങളും അരങ്ങേറി.മുഴുവൻ കുടുംബാംഗങ്ങൾക്കും  സമ്മാനവും, മെമെന്റോയും നൽകി അനുമോദിച്ചു.നൂറി ഉപ്പള നന്ദി പറഞ്ഞു.

ഫോട്ടോ:കുമ്പോൾ മമ്മൂച്ച കുടുംബ സംഗമത്തിൽ അണിനിരന്ന കുടുംബാംഗങ്ങൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments