വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കാസറഗോഡ് : പാടി എടനീർ ചീരാളി എന്ന സ്ഥലത്ത് താമസിച്ചുവരുന്ന അന്യായക്കാരിയെ പ്രതി വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി.
2024 ഫെബ്രുവരി മാസത്തിൽ ഒരു ദിവസം അന്യായക്കാരിയുടെ വീടിന് സമീപമുള്ള തോട്ടിൻകരയിലെ കാടിന്റെ മറവിൽ വെച്ചും, തുടർന്ന് 2025 ഡിസംബർ വരെയുള്ള കാലയളവിൽ അന്യായക്കാരി താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ വെച്ചും, അന്യായക്കാരിയുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. കാസർഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വനിത പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 06/2026, u/s 64(2)(m), 69 BNS പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ കണ്ണൂർ ഇടയന്നൂർ പാലയോട് യദുനന്ദ് ആർ (21) എന്നയാളെ കണ്ണൂർ താളികാവ് മഞ്ഞപാലം എന്ന സ്ഥലത്ത് വെച്ച് കാസറഗോഡ് എ.എസ്.പി. അച്യുത് അശോക് ഐ.പി.എസിന്റെ ന്റെ നേതൃത്വത്തിൽ, കാസറഗോഡ് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അജിതയുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ SAGOC ടീമിന്റെ സഹായത്തോടെയും കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തി, ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ തുടർനടപടികൾ പുരോഗമിച്ചുവരികയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments