എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ അജാനൂർ പഞ്ചായത്ത് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം ഗൗരി ഉദ്ഘാടനം ചെയ്തു.
രാവണേശ്വരം : എൻ. ആർ. ഇ.ജി വർക്കേഴ്സ് യൂണിയൻ മാർച്ച് മൂന്നിന് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പിക്കറ്റിങ് സമരം സംഘടിപ്പിക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, നാല് ലേബർ കോഡുകൾ സംരക്ഷിക്കുക, വിത്ത് ബിൽ, വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ മർമ്മ പ്രധാന്യങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് lകേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ, തൊഴിലാളി ദ്രോഹ, ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത്. പ്രക്ഷോഭ സമരത്തിന്റെ പ്രചാരണാർത്ഥം അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. രാവണേശ്വരം മാക്കിയിൽ നിന്നും പ്രയാണം ആരംഭിച്ച വാഹന പ്രചരണ ജാഥ എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം. ഗൗരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ബ്രീജ പാടിക്കാനം അധ്യക്ഷത വഹിച്ചു. ചെറാക്കോട്ട് കുഞ്ഞികണ്ണൻ, എ. കൃഷ്ണൻ, ഒ. മോഹനൻ, എം. ബാലകൃഷ്ണൻ, സുധാ അശോകൻ, ദീപ പ്രവീൺ, രതീഷ് വെള്ളംതട്ട, പി. എ. ശകുന്തള, പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ അനീഷ് ദീപം സ്വാഗതം പറഞ്ഞു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ അജാനൂർ പഞ്ചായത്ത് സെക്രട്ടറി എം ജി പുഷ്പ ജാഥാ ലീഡറും പ്രസിഡണ്ട് പി. കെ കണ്ണൻ മാനേജരുമായ വാഹന പ്രചരണ ജാഥ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം കാറ്റാടിയിൽ സമാപിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments