* സ്വകാര്യആശുപത്രികളിൽ നഴ്‌സുമാർക്ക്ത്രീഷിഫ്റ്റ് സമ്പ്രദായം വരുന്നു*
തിരുവനന്തപുരം : സംസ്ഥാനത്തെ ആശുപത്രികളിൽ നഴ്‌സുമാരുടെ ജോലിസമയം ക്രമീകരിച്ചുംസേവനവ്യവസ്ഥകൾപരിഷ്കരിച്ചുംആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. ഗ്രാമീണമേഖലകളിൽരാത്രികാലങ്ങളിൽ വാഹനസൗകര്യം കുറവായ സാഹചര്യത്തിൽ എല്ലാ ആശുപത്രികളിലും ത്രീ ഷിഫ്റ്റ്സമ്പ്രദായംഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇത് അനുസരിച്ച് രാത്രി ഷിഫ്റ്റ് വൈകീട്ട്6മുത ൽരാവിലെ6വരെആയിരിക്കും.
പകൽ ഷിഫ്റ്റുകൾ8മണിക്കൂർ വീതവും. അതായത്രാത്രിയിൽ 12 മണിക്കൂർ ജോലി ചെയ്യണം എന്ന്അർത്ഥം.കൂടാതെആഴ്ചയിലെ ആകെ ജോലിസമയം 48 മണിക്കൂറായി നിശ്ചയിച്ചു. ഒരു ദിവസം പരമാവധി 3 മണിക്കൂർവരെമാത്രമേഅധിക ജോലി നൽകാവൂ. ഇതിന് കൃത്യമായഓവർടൈംവേതനമോഅല്ലെങ്കിൽപകരംഅവധിയോ നൽകണം.
50വയസ്സ്കഴിഞ്ഞനഴ്‌സുമാരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണം.നഴ്‌സുമാർക്കായി ഹോസ്റ്റൽ സൗകര്യമോ അല്ലെങ്കിൽവാഹനസൗകര്യമോആശുപത്രികൾഏർപ്പെടുത്തണം.
ന്യായമായആവശ്യങ്ങൾക്കായിസമരംചെയ്യുന്നജീവനക്കാരോട് പ്രതികാര മനോഭാവം കാണിക്കരുതെന്ന്നിർദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും സർക്കാർ ഉത്തരവുകൾ പാലിക്കാത്ത ആശുപത്രിമാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുംആരോഗ്യവകുപ്പ് വ്യക്തമാക്കി.യുവജ നക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിസമർപ്പിച്ചറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments