Breaking News

* കര്‍ണാടകയില്‍ സ്വകാര്യ വിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു;**പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു*

ബംഗളൂരു : കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യവിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും മുന്‍പേ അതിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം മൂന്ന് കഷണങ്ങളായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെലഗാവിയില്‍ നിന്ന് കല്‍ബുര്‍ഗിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments