Breaking News

സാംസ്ക്കാരിക സംഗമവും, അനുമോദന പരിപാടിയും സംഘടിപ്പിച്ചു

കാസർകോട് : ജനാധിപത്യ  കലാസാഹിത്യ വേദി കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് സാംസ്ക്കാരിക സംഗമവും, കവിയരങ്ങും നടന്നു
ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് സാംസ്ക്കാരിക സമ്മേളനം  ഉദ്ഘാടനം 
ചെയ്തു. സി. എൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം എ.എസ് മുഹമ്മദ് കുഞ്ഞി , സംസ്ഥാന വൈസ് ചെയർ പേഴ്സൺ ഡോ. എം.എ.മുംതാസ് തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജില്ലാ സെക്രട്ടറി അമീർ പള്ളിയാനെ ആദരിച്ചു. സാംസ്ക്കാരി സംഗമത്തോടനുബന്ധിച്ച് നടത്തിയ കവിയരങ്ങ്  പ്രശസ്ത കവി പി. എസ് ഹമീദ് ഉദ്ഘാടനം ചെയ്തു. സി.കെ. മദനൻ തലശ്ശേരി, കെ. എച്ച് മുഹമ്മദ്, രവി ബന്തടുക്ക , റഹീം തെരുവത്ത്,ഷെരീഫ് കൊടവഞ്ചി , ബഷീർ അഹമ്മദ് സിദ്ധീഖ്, എം.പി.ജിൽ ജിൽ, വത്സരാജൻ കട്ടച്ചേരി, ശരണ്യ നാരായണൻ, തേജസ്വിനി മോനിഷ് തുടങ്ങിയ കവികൾ കവിതകൾ അവതരിപ്പിച്ചു. അമീർ പള്ളിയാൻ നന്ദി പറഞ്ഞു
ഫോട്ടോ : ജനാധിപത്യ കലാസാഹിത്യവേദിയുടെ സ്നേഹാദരവ് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് അമീർ പള്ളിയാന് നൽകുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments