Breaking News

*ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധത്തിൽ പോരായ്മ - സിപിഎം വിലയിരുത്തൽ*

കാസർകോട് : ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധത്തിൽ പോരായ്മയുള്ളതായി സി.പി.എം. വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ഗൃഹസന്ദർശനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. ഏറെ ഫലപ്രദമാക്കാവുന്ന ഗൃഹസന്ദർശനത്തോട് വിവിധ പാർട്ടിഘടകങ്ങൾ അനാസ്ഥയാണ് കാട്ടിയതെന്നും വിമർശനമുണ്ട്.

"തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓരോ ബൂത്തിലും രണ്ടു പാർട്ടി അംഗങ്ങളെ മുഴുവൻസമയ പ്രവർത്തകരായി നിശ്ചയിക്കുകയും വേണം. ബൂത്ത് അടിസ്ഥാനത്തിൽ മുഴുവൻസമയ പ്രവർത്തകരായി നിശ്ചയിക്കുന്നവർക്ക് പഞ്ചായത്ത്, നഗരസഭാ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ച് പ്രത്യേക പരിശീലനം നൽകണം. ബൂത്ത് കമ്മിറ്റികൾ രൂപവത്കരിക്കുമ്പോൾ പാർട്ടി അംഗങ്ങളില്ലാത്തയിടങ്ങളിൽ അനുഭാവികളെ ഉൾപ്പെടുത്തി നിർബന്ധമായും കമ്മിറ്റിയുണ്ടാക്കണം. ബൂത്ത് കമ്മിറ്റിക്കുപുറമേ മുൻകാല പാർട്ടി പ്രവർത്തകർ, അംഗങ്ങളല്ലാത്ത സക്രിയ അനുഭാവികൾ, പൊതു സ്വീകാര്യതയുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി സഹായകമ്മിറ്റികളും രൂപവത്കരിക്കണം. വോട്ടർമാരുമായും അവരുടെ കുടുംബങ്ങളുമായും അടുത്തബന്ധമുണ്ടാക്കാൻ ശ്രദ്ധിക്കണം. പാർട്ടിയിൽനിന്ന് വിട്ടുപോയവരെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കണം."
 
സമുദായസംഘടനകളോട് നല്ലബന്ധം പുലർത്തണം. പട്ടികജാതി, പട്ടികവർഗ മേഖലകൾ കേന്ദ്രീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കണം. എം.എൽ.എ.മാർ ഇല്ലാത്തിടങ്ങളിൽ നേതാക്കൾ നിർബന്ധമായും പങ്കെടുക്കണമെന്നും നിർേദശിച്ചു.

ഫ്ലാറ്റുകളിൽ കണ്ണുവേണം

സാധാരണ രാഷ്ട്രീയപ്രവർത്തനം അത്ര എളുപ്പമല്ലാത്ത ഫ്ലാറ്റുകളിൽ പ്രത്യേകം ശ്രദ്ധവേണമെന്നും ഓർമ്മിപ്പിക്കുന്നു. ചില ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒരു ബൂത്തിലേക്കുള്ളത്ര വോട്ടർമാരുണ്ട്. സർക്കാർ ജീവനക്കാരെയും ജനപ്രതിനിധികളെയും ഉപയോഗപ്പെടുത്തി ബന്ധമുറപ്പിക്കാനാണ് നിർദേശം. ചെറുഗ്രൂപ്പുകൾ രൂപവത്കരിച്ച് പ്രവർത്തിക്കണം.

തിരഞ്ഞെടുപ്പിന് വന‌ിതാ സ്ക്വാഡ്

തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഓരോ ബൂത്തിൽനിന്നും രണ്ട് വനിതാ പ്രവർത്തകരെവീതം കണ്ടെത്തി സ്ക്വാഡുകൾ ‍രൂപവത്കരിക്കണം. ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും ഉൾപ്പെടുത്തണം."



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments