Breaking News

*എൻജിനിൽ തീപിടിത്തം; ഇസ്തംബുളിലേക്ക് പറന്ന ടർക്കിഷ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്*

കൊൽക്കത്ത : എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിന്തര ലാൻഡിങ് നടത്തി ടർക്കിഷ് എയർലൈൻസ് വിമാനം. കാഠ്മണ്ഡുവിൽ നിന്ന് ഇസ്തംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസിന്റെ വിമാനമാണ് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഉച്ചക്ക് 2.49നാണ് ‌ടർക്കിഷ് 727 വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.

കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ വലത് എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ കൊൽക്കത്ത എടിസിയെ വിവരം അറിയിക്കുകയും അടിയന്തര ലാൻഡിങിന് അനുമതി തേടുകയുമായിരുന്നു. വിമാനത്തിൽ 236 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്. കൊൽക്കത്തയിൽ ഇറങ്ങിയ വിമാനം പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് എൻ‌എസ്‌സി‌ബി‌ഐ വിമാനത്താവള ഡയറക്ടർ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments