കേന്ദ്രബജറ്റില്‍ കേരളമില്ല: സംസ്ഥാനം ഒറ്റക്കെട്ടായി പ്രതികരിക്കണം - പി.ഡി.പി.
കൊച്ചി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് കേരളത്തോടുള്ള സമ്പൂര്‍ണ്ണ അവഗണനയുടേതാണെന്നും സംസ്ഥാനം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പി.ഡി.പി. കേന്ദ്രകമ്മിറ്റി . ബി.ജെ.പി. അധികാരത്തിലെത്തിയതിന് ശേഷം എക്കാലവും കേരളത്തോട് കടുത്ത അവഗണന തുടരുകയാണ്. സാമ്പത്തീകമായി സംസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് പുതിയ ബജറ്റിലും കേരളം ഇടംപിടിക്കാതെ പോയത്.
റെയില്‍വേ വികസനത്തില്‍ കേരളത്തിന് വേണ്ടി ഒരു പദ്ധതിയുമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന് വാഗ്ദാനം ചെയ്ത് വോട്ട് തട്ടാന്‍ ശ്രമിച്ച എയിംസും കേരളത്തിനില്ല . കേന്ദ്രമന്ത്രി സുരേഷ്ഗോപി കവലകള്‍ തോറും എയിംസ് പാടി നടന്നിട്ടും കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കേരളത്തിന്റേതുള്‍പ്പെടെ തീരദേശങ്ങളില്‍ നിന്ന് ഘനനം നടത്തി ധാതുസമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടിയുള്ള ധാതുഇടനാഴിയാണ് പ്രഖ്യാപനത്തിലുള്ളത്. നാല്പത്തിഅഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തിന്റെ തലസ്ഥാന നഗരിയുടെ വികസനത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും പാഴ് വാക്കായി.
ശബരിപാത, അതിവേഗ റെയില്‍വേ, വിഴിഞ്ഞം തുറമുഖം, ഉള്‍നാടന്‍ ജലഗതാഗതം ഉള്‍പ്പെടെ കേരളം പ്രതീക്ഷിച്ച ഒരു പദ്ധയിയും പരിഗണിക്കപ്പെട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും ഈ ബജറ്റിലൂടെയും പ്രകടമാവുകയാണെന്ന് പി.ഡി.പി. കേന്ദ്ര കമ്മിറ്റിയുടെ ബജറ്റ് അവലോകന യോഗം വിലയിരുത്തി. അഡ്വ.മുട്ടം നാസര്‍, വര്‍ക്കല രാജ്, ഇബ്രാഹീം തിരൂരങ്ങാടി , വി.എം.അലിയാര്‍, മജീദ് ചേര്‍പ്പ്, എസ്.എം.ബഷീര്‍, സലിം ബാബു, ടി.എ.മുജീബ് റഹ്മാന്‍, എം.എസ്.നൗഷാദ്, ഹുസൈന്‍ കാടാമ്പുഴ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തോടുള്ള കേന്ദ്രഅവഗണനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments