Breaking News

*പുസ്തക പ്രകാശനം പറഞ്ഞതുപോലെ നടക്കും, കഴിയുമെങ്കിൽ അതിന് മുൻപായി പാർട്ടി കണക്ക് പുറത്തുവിടട്ടെ: വി കുഞ്ഞികൃഷ്ണൻ*

നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തന്റെ പുസ്തകം നിശ്ചയിച്ച തീയതിയിൽ തന്നെ പുറത്തിറക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ. പുസ്തക പ്രകാശനം നാലാം തീയതി നടക്കില്ലെന്ന് പ്രചരണം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലാണ് പ്രചരണം നടക്കുന്നത്. വരുന്ന ആൾക്കാരെ തടയാനാണ് ഇത്തരത്തിൽ പ്രചരണമെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ കുഞ്ഞികൃഷ്ണൻ വെല്ലുവിളിക്കുകയും ചെയ്തു. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് രക്തസാക്ഷി ഫണ്ടിൻ്റെ വിശദാംശങ്ങൾ താൻ പുറത്തുവിടുമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. കഴിയുമെങ്കിൽ അതിന് മുൻപായിത്തന്നെ പാർട്ടി കണക്കുകൾ വിശദീകരിക്കണം. താൻ ഉള്ളപ്പോൾ ഒരു കണക്കും പാർട്ടിയിൽ അവതരിപ്പിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ ഇടപെടലിനെത്തുടർന്ന് ചില കണക്കുകൾ ഏരിയാ കമ്മിറ്റിയിൽ അവതരിപ്പിച്ചിച്ചെന്ന് പിന്നീട് അറിഞ്ഞു. തൻ്റെ കണക്കിൽ മിച്ചം വരുന്ന തുക അധികചെലവായി കണക്കാക്കാനാകും പാർട്ടിയുടെ നീക്കം. സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്നാകും വിശദാംശങ്ങൾ പുറത്തുവിടുമെന്ന് ജില്ലാ നേതൃത്വം നിലപാടെടുത്തത് എന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments