*നീതിയുടെ വഴിയിൽ പെൻഷൻകാർ: ഐക്കരപ്പടിയിൽ സമരജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം*
പുളിക്കൽ : സഹകരണ പെൻഷൻകാർ അനുഭവിക്കുന്ന നീതിനിഷേധങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായി, കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തൃശ്ശൂർ വരെ നടക്കുന്ന മേഖലാ സമര പ്രചരണ വാഹന ജാഥയ്ക്ക് കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്കരപ്പടിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണാഭമായ സ്വീകരണം നൽകി.
സമരവഴികളിലൂടെ പ്രതീക്ഷയുടെ സന്ദേശമെത്തിച്ച ജാഥയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ നേതൃത്വം നൽകി. ഐക്കരപ്പടിയിൽ നടന്ന സ്വീകരണ സമ്മേളനത്തിന് എൻ. അച്ചു അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ എം. ഗോപാലകൃഷ്ണൻ, എൻ.വി. അജയകുമാർ, വി. മുകുന്ദൻ, മോഹനൻ, പി. അഹമ്മദ് കുട്ടി, കെ. ജയൻ, കെ.എം. ശരള, ടി.കെ. ഹരിദാസൻ, എൻ.കെ.എസ്. ആബിദ് തങ്ങൾ, അഷറഫ് കടവത്ത്, സജാത കുറിയോടം, പി.വി. ജലീൽ, പ്രഭാകരൻ ,ബാവ കൊടുപ്പുറം, അബ്ദുസ്സലാം കോട്ടപ്പുറം.എം.ഡി. യൂസഫലി, അസൈനാർ ആൽപറമ്പ്, ചുക്കാൻ ചെറിയ ബിച്ചു, ഷാജി കുഴിപ്പള്ളി, സുഭദ്രാ ശിവദാസൻ, പി.ടി. മൂസകുട്ടി, കെ.പി. സന്തോഷ്, എൻ.സി. ഗോപാലൻ, കെ. വേലായുധൻ, കെ ടി ജയരാജൻ.സി.കെ. ഹാജറ, കാർത്തികേയൻ, ശിവദാസൻ പി. എന്നിവർ പ്രസംഗിച്ചു.
സഹകരണ പെൻഷൻകാർ വർഷങ്ങളായി അനുഭവിക്കുന്ന അനീതികൾക്ക് അടിയന്തര പരിഹാരം കാണണമെന്നും, ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്നും നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടു. നീതിക്കായുള്ള ഈ സമരയാത്ര പെൻഷൻകാരുടെ ഐക്യവും ആത്മവിശ്വാസവും വീണ്ടും ഒരിക്കൽ കൂടി സമൂഹത്തിനു മുന്നിൽ തെളിയിച്ചു.
No comments