Breaking News

പൊതു വിപണിയിലെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം: പായ്ക്കറ്റ് സാധനങ്ങൾക്കും, മരുന്നുകൾക്കും എംആർപി കൂട്ടി ജി എസ് ടി ഇളവിനെ തകിടം മറിക്കുന്നു.

മൊഗ്രാൽ : അവശ്യസാധനങ്ങളുടെയും, മരുന്നുകളുടെയും വില കയറ്റത്തിൽ ജനങ്ങൾ പൊറുതി മുട്ടുമ്പോൾ ഇതിൽ ഇടപെടേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാവുന്നതായി പരാതി.
ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില നാട്ടിൽ കുതിച്ചുയുരുകയാണ്.
ഇത്‌ നിയന്ത്രിക്കേ ണ്ട സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയമാണെന്ന് കോൺഗ്രസ്‌ മൊഗ്രാൽ 14-)o വാർഡ് കമ്മിറ്റി ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ബഡ്ജറ്റ് മുന്നിൽകണ്ട്  ജി എസ് ടി യിലെ ഇളവ് മറികടക്കാൻ എംആർപി തുക വർദ്ധിപ്പിച്ചാണ് വൻകിട കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നത്. ജി എസ് ടി വഴി ജനങ്ങൾക്ക് വലിയ ആശ്വാസം വരാൻ പോകുന്നുവെന്ന് സർക്കാർ പ്രഖ്യാപനം നടത്തുമ്പോൾ തന്നെ ഇത് മുൻകൂട്ടി കണ്ടു കൊണ്ട്  കമ്പനികൾ അവർക്ക് തോന്നിയ രീതിയിൽ മരുന്നുകൾക്കും,മറ്റു അവശ്യ സാധനങ്ങള ട ങ്ങിയ സാധനങ്ങൾക്കും എം ആർ പി വർധിപ്പിച്ച് സർക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി  ആരോപിച്ചു. 

 വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും, സർക്കാർ വിപണിയിൽ ഇടപെടണമെന്നും മൊഗ്രാൽ പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ കെ അഷ്റഫ് മൊഗ്രാൽ ആവശ്യപ്പെട്ടു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments