Breaking News

*എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാരുടെ അപേക്ഷയില്‍ സൂക്ഷമ പരിശോധന*

പാലക്കാട് : എസ്‌ഐആറില്‍ ആശങ്ക തീരാതെ പ്രവാസി വോട്ടര്‍മാര്‍. വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതും പ്രവാസികളെ പ്രതിസന്ധിയിലാക്കി. എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാരുടെ അപേക്ഷയില്‍ സൂക്ഷമ പരിശോധന നടത്തും. പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും. പാസ്പോര്‍ട്ടിലെ മേല്‍വിലാസം മാത്രമേ അപേക്ഷയില്‍ നല്‍കാന്‍ കഴിയൂ എന്ന വ്യവസ്ഥ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഫോം 6a പ്രകാരം പ്രവാസി വോട്ടര്‍ അപേക്ഷ നല്‍കിയാല്‍ സമീപത്തെ പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിന് കൈമാറും. പാസ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിച്ച് പാസ്പോര്‍ട്ടിന്റെ സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പാസ്പോര്‍ട്ട് സേവ കേന്ദ്രം കൈമാറിയാല്‍ മാത്രമേ ഇആര്‍ഒമാര്‍ തുടര്‍നടപടികളിലേക്ക് കടക്കുകയുള്ളൂ. കൂടാതെ, പാസ്പോര്‍ട്ടിലെ മേല്‍വിലാസവും നിലവില്‍ താമസിക്കുന്ന മേല്‍വിലാസവും മാറ്റമുണ്ടെങ്കില്‍ അപേക്ഷ നല്‍കാന്‍ കഴിയില്ല എന്ന പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്.

നേരത്തെ പ്രവാസി വോട്ടര്‍മാരുടെ ബൂത്ത് കണ്ടെത്താന്‍ കഴിയാത്ത പ്രശ്നമുണ്ടായിരുന്നു. 6അ പ്രകാരം ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ വോട്ടര്‍ ഏത് ബൂത്തിലാണെന്ന് കണ്ടെത്താനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ ഒരുക്കിയിരുന്നില്ല. പല അപേക്ഷകരുടെ ബന്ധുക്കളും നേരിട്ട് ഇആര്‍ഒയുടെ അടുത്തെത്തി ബൂത്ത് ഏതാണെന്ന് അങ്ങോട്ട് പറഞ്ഞുകൊടുക്കുകയാണ് ചെയ്തത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments