Breaking News

ഗൾഫിൽ യുദ്ധകാഹളം;**ഇറാനെ അമേരിക്ക തിങ്കളാഴ്ചആക്രമിക്കാൻ സാധ്യത* *ദുബായിയെ സ്കെച്ചെയ്ത് ഇറാൻ..*

ടഹ്റാന് : ഒരു ഭാഗത്ത് സമാധാന ചര്‍ച്ച. മറുഭാഗത്ത് യുദ്ധസന്നാഹം. ഇറാനുമായുള്ള വിഷയത്തില്‍ അമേരിക്ക കൈവിട്ട കളിക്കൊരുങ്ങുകയാണോ? ആണെന്നാണ് പശ്ചിമേഷ്യയിലേക്ക് കടലിലൂടെയും ആകാശത്തിലൂടെയും എത്തുന്ന അമേരിക്കന്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും നല്‍കുന്ന സന്ദേശം.

ഇറാൻ ആക്രമിച്ചാൽ അത് ഒരു 
റീജിനൽ യുദ്ധമായി മാറുമെന്ന് 
ഇറാൻ മുൻകൂട്ടി പ്രക്യാപിച്ചിരുന്നു.
ഇറാന്റെ തിരിച്ചടികൾ വലുതായിരിക്കുമെന്നും 
ടെൽ അവീവ്, ദുബായ്, ഖത്തർ 
സൗദി അറേബ്യ എന്നിവിടങ്ങളിലെ 
അമേരിക്കൻ താല്പര്യങ്ങളെയും 
സാമ്പത്തിക സ്രോതസുകളെയും 
പൂർണമായും തകർക്കുമെന്ന് 
ഇറാൻ മുൻകൂട്ടി പറയുന്നുണ്ട്.

ചില്ലറയല്ല ഇവിടത്തെ യുദ്ധസന്നാഹം. 2003-ല്‍ ഇറാഖ് യുദ്ധത്തിന് എത്തിച്ചതിലും വലിയ വ്യോമസേനാ വിന്യാസം. എട്ടു വര്‍ഷം നീണ്ടുനിന്ന ഇറാഖ് യുദ്ധത്തേക്കാള്‍ ദീര്‍ഘമായ യുദ്ധത്തിനാണ് അമേരിക്കന്‍ പടപ്പുറപ്പാടെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍

ഡസന്‍ കണക്കിന് ഇന്ധന ടാങ്കര്‍ വിമാനങ്ങളാണ് അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചത്. 50-ലധികം യുദ്ധവിമാനങ്ങള്‍ ഇവിടെയുണ്ട്. ഇതിനുപുറമേ എ35, എ22, എ16 വിഭാഗത്തില്‍പ്പെട്ട ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ യൂറോപ്പ് വഴി എത്തിക്കൊണ്ടിരിക്കുകയാണ്. ഡിസ്‌േട്രായറുകളും ക്രൂയിസുകളും മുങ്ങിക്കപ്പലുകളും ഉള്‍പ്പെടുന്ന രണ്ട് വമ്പന്‍ വിമാനവാഹിനിക്കപ്പലുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. 80 യുദ്ധവിമാനങ്ങളുള്ള യു.എസ്.എസ് എബ്രഹാം ലിങ്കണ്‍, ഇറാന്‍ തീരത്തുനിന്ന് 700 കിലോമീറ്റര്‍ അകലെയാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇറാനെ ആക്രമിക്കാന്‍ ഉപയോഗിച്ച B2 ബോംബര്‍ വിമാനങ്ങളും മറ്റ് ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങളും അതീവ ജാഗ്രതയിലാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments