Breaking News

*മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്:**കേസെടുത്ത നടപടി ആർഎസ്എസ് അജണ്ട - വെൽഫെയർ പാർട്ടി*

മലപ്പുറം : പുത്തനത്താണിയിലെ കുംഭമേളയോടനുബന്ധിച്ച് നടന്ന പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ, മലപ്പുറം വിരുദ്ധ വംശീയ പ്രസ്താവനകൾ നടത്തിയതിൽ പ്രതികരിച്ചുകൊണ്ട് മുബാറക്ക് പുത്തനത്താണി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ മലപ്പുറം എസ്പിയുടെ നിർദേശത്തിൽ സ്വമേധയാ കേസെടുത്ത നടപടി ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. 

മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ എന്ത് വംശീയ പ്രചാരണം നടത്തിയാലും കേസെടുക്കാതിരിക്കുകയും അതിനെതിരെ പ്രതികരിക്കുന്നവർക്ക് നേരെ കേസെടുക്കുകയും ചെയ്യുക എന്നത് കേരളത്തിൽ പതിവായിരിക്കുകയാണ്. കുറച്ചുകാലമായി മലപ്പുറം കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം അപരവൽക്കരണ അജണ്ടയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. ഭരണകൂടങ്ങൾക്ക് ആർജ്ജവം ഉണ്ടെങ്കിൽ ഇത്തരം വംശീയവിഷം തുപ്പി കൊണ്ടിരിക്കുന്ന ആളുകൾക്കെതിരെ നടപടിയെടുക്കാനാണ് തയ്യാറാവേണ്ടത്.അതിനുപകരം അതിൻ്റെ ഇരകളെ വീണ്ടും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ നിലപാട് അംഗീകരിക്കാൻ സാധ്യമല്ല. ഇത്തരം അനീതികൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുമായി വെൽഫെയർ പാർട്ടി മുന്നോട്ടുപോകുമെന്നും എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.

ജില്ല പ്രസിഡണ്ട് സഫീർഷ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ  ബിന്ദു പരമേശരൻ, സി.സി. ജാഫർ മാസ്റ്റർ, ഷാക്കിർ മോങ്ങം, രജിത മഞ്ചേരി എന്നിവർ സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് സ്വാഗതവും  ട്രഷറർ നസീറാബാനു നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments