കേര പദ്ധതി: ജില്ലാതല ശില്പശാല നടത്തി
കാർബൺ ക്രെഡിറ്റ് വിപണിയിൽ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളിൽ കർഷകരെ ശാക്തീകരിക്കുന്നതോടൊപ്പം, മാനേജ്‌മന്റ് മികവ്, ഡിജിറ്റൽ കൃഷിരീതികൾ എന്നിവയിൽ മികവ് മെച്ചപ്പെടുത്തി കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്‌ഷ്യം. ജില്ലാതല ശില്പശാലയുടെ അടിസ്ഥാനത്തിൽ എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ പരിശീലനാവശ്യങ്ങൾ വിലയിരുത്തുന്ന സർവേ ആരംഭിക്കും.
കാസറഗോഡ് ആത്മ ഹാളിൽ നടത്തിയ ശില്പശാല കാസറഗോഡ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.രാഘവേന്ദ്ര ഉദ്ഘാടനം ചെയ്തു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ കെ.ആനന്ദ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേര നോർത്ത് റീജ്യണൽ ഡെപ്യൂട്ടി പ്രോജെക്ട് ഡയറക്ടർ ഷീന പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി മേനോൻ, ഡോ.എ.എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ.വീണാറാണി സ്വാഗതവും ആത്മ ഡെപ്യൂട്ടി പ്രോജെക്ട് ഡയറക്ടർ പ്രീതി നന്ദിയും പറഞ്ഞു.
ഫോട്ടോ : കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി നടത്തിയ ജില്ലാ തല ടി.എൻ.എ. ശില്പശാല കാസറഗോഡ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.രാഘവേന്ദ്ര ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments