*സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് പതിച്ചു; പിതാവും മകളും മരിച്ചു*
കോഴിക്കോട് : വെള്ളിമാടുകുന്നിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് പിതാവും മകളും മരിച്ചു. വെള്ളിമാടുകുന്ന് എൻജിഒ ക്വാർട്ടേഴ്സ് റോഡിലെ കൊടുംവളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെബിരുദവിദ്യാർഥിനിയായഫാത്തിമനേഹയും(19)പിതാവുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിനേയും മകളേയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം നടന്ന സ്ഥലം അതീവ അപകടസാധ്യതയുള്ള കൊടുംവളവാണ്. ഇവിടെ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലുള്ള വീടിൻ്റെ മുകളിലേക്കാണ് പതിച്ചത്. ഈ റോഡിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപകട സാധ്യതയുള്ള വളവിൽ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments