ജില്ലയ്ക്ക് അംഗീകാരം: മാപ്പിളപ്പാട്ട് പഠന- ഗവേഷണ രംഗത്തെ നിസ്തുലമായ സംഭാവന:അബ്ദുൽ ഖാദർ വിൽറോഡിക്ക് ഒ അബു സ്മാരക അവാർഡ്.
തലശ്ശേരി : പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും, ഗ്രന്ഥകാരനുമായിരുന്ന ഒ അബു സാഹിബിന്റെ ഓർമ്മയ്ക്കായി തലശ്ശേരി മാപ്പിള കലാകേന്ദ്രം ഏർപ്പെടുത്തിയ പതിനേഴാമത് സ്മാരക പുരസ്കാരം അബ്ദുൽ ഖാദർ വിൽറോഡിക്ക്.നാല് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് പഠന- ഗവേഷണ രംഗത്ത് സജീവ സാന്നിധ്യമായ സാഹിത്യകാരനും,മദ്രസ അധ്യാപകനുമാണ് കുമ്പള ഇച്ചിലമ്പാടി സ്വദേശിയായ അബ്ദുൽ ഖാദർ വിൽറോഡി. മാപ്പിളപ്പാട്ട് സാഹിത്യത്തിന് വിൽ റോഡി നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരത്തിന് അർഹത നേടിയത്.പതിനായിരത്തി ഒന്ന് (10.0001)രൂപയും, ശില്പവും,പ്രശസ്തി പത്രവുമാണ് അവാർഡ്.
1966 കാസർഗോഡ് ജില്ലയിലെ കുമ്പള ഇച്ചിലമ്പാടി ഗ്രാമത്തിൽ പ്രശസ്ത മാപ്പിള കവിയും,"പാടിപ്പറയൽ'' കലാകാരനുമായ പി കെ മുഹമ്മദ് മുസ്‌ലിയാർ-ഖദീജ ദമ്പതികളുടെ മകനായി ജനിച്ച അബ്ദുൽ ഖാദർ വിൽറോഡി 80 കളുടെ മധ്യത്തിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിലെ "പുതുനാമ്പുകളിലൂടെ''യാണ് എഴുത്ത് ലോകത്തേക്ക് വന്നത്. മാപ്പിളപ്പാട്ടുകളുടെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്നതിൽ വിൽറോഡി വഹിച്ച പങ്ക് ശ്രദ്ധേയമാണ്. "മാപ്പിളപ്പാട്ടുകൾക്കൊരാമുഖം സബീന പാട്ടുകളിലൂടെ'', മാപ്പിള കവികൾ എന്നീ ഗ്രന്ഥങ്ങൾ മാപ്പിളപ്പാട്ട് ഗവേഷണ ശാഖയിലെ പ്രധാന കൃതികളാണ്. ആനുകാലികങ്ങളിൽ കഥയും,കവിതയും, ലേഖനങ്ങളും എഴുതുകയും മാപ്പിളപ്പാട്ടുമായി ബന്ധപ്പെടുത്തി ഗൗരവമേറിയ പഠനക്കുറിപ്പുകളിലൂടെയാണ് വിൽറോഡി വായനക്കാർക്ക് സുപരിചിതനായത്.
മാപ്പിള കലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിൽറോഡിക്ക് കാസർഗോഡ് വെച്ച് നടന്ന"പക്ഷിപ്പാട്ട്'' സാഹിത്യ സെമിനാറിലും അവാർഡ് നൽകി ആദരിച്ചിരുന്നു.റഹ്മാൻ താലയങ്ങാടി,ടി കെ ഡി മുഴപ്പിലങ്ങാട്,ഫനാസ് തലശ്ശേരി എന്നിവർ അടങ്ങിയ ജൂറിയാണ് ഒ അബു സ്മാരക പുരസ്കാര ജേതാവായി വിൽറോഡിയെ തിരഞ്ഞെടുത്തത്.2026 ഏപ്രിലിൽ തലശ്ശേരിയിൽ നടക്കുന്ന ഒ അബൂ അനുസ്മരണ ചടങ്ങിൽ അബ്ദുൽ ഖാദർ വിൽറോഡി lക്ക് പുരസ്കാരം സമർപ്പിക്കുമെന്ന് തലശ്ശേരി മാപ്പിള കലാ കേന്ദ്രം ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ:"പക്ഷിപ്പാട്ട്'' സാഹിത്യ സെമിനാറിൽ അബ്ദുൽ ഖാദർ വിൽറോഡിക്ക് നൽകിയ അവാർഡും, ആദരവും(ഫയൽ ഫോട്ടോ)

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments