ടീം യൂഡിഎഫ്, പുതുയുഗ യാത്രയ്ക്ക് കുമ്പളയിൽ ആവേശകരമായ തുടക്കം. കേരളത്തിന്റെ ഭാവിക്കായി ടീം യുഡിഎഫിന് പദ്ധതികളുണ്ട്:അത് ജനങ്ങളോട് പറയുകയാണ് പുതുയുഗ യാത്രയുടെ ലക്ഷ്യം.-വി ഡി സതീശൻ.
കുമ്പള.തുടർ ഭരണത്തിലൂടെ കേരളത്തിന്റെ സർവ്വ മേഖലകളേയും 10 വർഷം കൊണ്ട് നിശ്ചലമാക്കിയ ഇടതുമുന്നണി സർക്കാറിനെ താഴെ ഇറക്കി നൂറിലേറെ സീറ്റ് നേടി യുഡിഎഫ് ഭരണത്തിലേറുമ്പോൾ കേരളത്തിന്റെ ഭാവിക്കായി സമഗ്രമായ വികസന രൂപരേഖയോടെയാണ് മുന്നോട്ട് പോവുകയെന്നും, ഇത് ജനങ്ങളോട് പറയുകയാണ് പുതു യുഗ യാത്രയുടെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവും,ജാഥാ ക്യാപ്റ്റനുമായ വി ഡി സതീശൻ എംഎൽഎ. കുമ്പളയിൽ പുതുയുഗ യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തിന് ഉതകുന്ന ആരോഗ്യ- ഉന്നത വിദ്യാഭ്യാസ-ഗതാഗത വികസന രേഖ ടീം യുഡിഎഫിന്റെ കയ്യിലുണ്ട്.ഭാവി കേരളത്തെക്കുറിച്ചാ യിരിക്കും പുതുയുഗ യാത്രയിലുടനീളം ചർച്ച ചെയ്യപ്പെടുക.ഇതിനായി ജനങ്ങളുമായി സംവദിക്കും.യുഡിഎഫ് തയ്യാറാക്കിയ വികസന കാഴ്ചപ്പാട് കേരളത്തിന്റെ വളർച്ചയ്ക്കായി ഈ യാത്രയിൽ മുന്നോട്ടുവയ്ക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
പുതുയുഗ യാത്ര കുമ്പളയിൽ എഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു.കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി സ്വാഗതം പറഞ്ഞു.ജാഥ വൈസ് ക്യാപ്റ്റൻ പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ,കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ,കെ മുരളീധരൻ എംപി,എം കെ രാഘവൻ എംപി,ബെന്നി ബഹനാൻ എംപി,രാജ്മോഹൻ ഉണ്ണിത്താൻ എംപി,കെ മുരളീധരൻ എംപി,കെ സുധാകരൻ എം പി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം,ജനശ്രീ മിഷൻ ചെയർമാൻ എം എം ഹസ്സൻ,കൊടിക്കുന്നിൽ സുരേഷ് എംപി,എം കെ പ്രേമചന്ദ്രൻ എംപി, ഷാഫി പറമ്പിൽ എംപി,ഘടകകക്ഷി നേതാക്കളായ ഷിബു ബേബി ജോൺ,പി ജെ ജോസഫ്,സി പി ജോൺ, എംഎൽഎമാരായ പി വി അൻവർ,എ കെ എം അഷറഫ്,എൻ എ നെല്ലിക്കുന്ന്,മാത്യു കുഴൽനാടൻ,എൻ ഷംസുദ്ദീൻ,ചാണ്ടി ഉമ്മൻ,പി സി വിഷ്ണുനാഥ്,മാത്യു കുഴൽനാടൻ,കോൺഗ്രസ് നേതാക്കളായ സന്ദീപ് വാര്യർ,അബിൻ വർക്കി,റെജി എം ജോൺ,എസി ബാലകൃഷ്ണൻ, വികെ മിനിമോൾ, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി,കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പികെ ഫൈസൽ തുടങ്ങിയ യുഡിഎഫിന്റെ നേതാക്കളുടെ പട തന്നെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.തിങ്ങി നിറഞ്ഞ സദസ്സിൽ ആവേശത്താൽ വി ഡി സതീശനെ തോളിലെത്തി യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
ഫോട്ടോ:യുഡിഎഫ് പുതുയുഗ യാത്രയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ എം എൽ എ സംസാരിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments