Breaking News

*മര്‍കസ് നോളജ് സിറ്റിയില്‍ ശനിയാഴ്ച തൊഴില്‍ മേള , നിരവധി തൊഴിലവസരങ്ങള്‍*

നോളജ് സിറ്റി : അറുപതോളം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി മര്‍കസ് നോളജ് സിറ്റിയില്‍  തൊഴില്‍ മേള സംഘടിപ്പിക്കുന്നു. വരുന്ന ശനിയാഴ്ച രാവിലെ 10 മുതല്‍ നടക്കുന്ന മേളയില്‍ 18 മുതല്‍ 50 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക് മുതലായ യോഗ്യതയുള്ളവര്‍ക്ക് അനുയോജ്യമായ നിരവധി തൊഴിലവസരങ്ങളാണ് നോളജ് സിറ്റിയിലുള്ളത്.
പ്രൊജക്ട്‌സ്- മെയിന്റനന്‍സ്- സ്‌കില്‍ ഡിപ്പാര്‍ട്‌മെന്റുകളില്‍ അസ്സിസ്റ്റന്റ് ഡയറക്ടര്‍, പ്രൊജക്ട് ആന്‍ഡ് സ്‌കില്‍ ഡിപാര്‍ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, എന്നീ തസ്തികയിലേക്ക് വിദ്യാസമ്പന്നര്‍ക്ക് അവസരമുണ്ട്. കൂടാതെ, ഹ്യുമണ്‍ റിസോഴ്‌സ് മാനേജര്‍, ഓപറേഷന്‍ മാനേജര്‍, ഫെസിലിറ്റി മാനേജര്‍, സിവില്‍ ആന്‍ഡ് മെയിന്റനന്‍സ്, കൃഷി പരിപാലനം, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, ലിഫ്റ്റ്- എ സി- ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്‌നിഷ്യന്‍ തുടങ്ങിയ അവസരങ്ങളാണ് തുറന്നിരിക്കുന്നത്. ജോബ് ഫെയറില്‍ പങ്കെടുക്കാനും വിശദവിവരങ്ങള്‍ക്കുമായി +91 62359 98815, +91 62359 98822 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സി വിയും വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ് എന്നും സംഘാടകര്‍ അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments