Breaking News

*യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തും - ഇറാൻ*

തെഹ്റാൻ : യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചിയാണ് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.

 ഇറാന്റെ മിസൈൽ പദ്ധതികളിൽഒരുതരത്തിലുമുള്ള പിന്മാറ്റമുണ്ടാകില്ലെന്ന് സൂചനയും അരാഗച്ചി നൽകിയിട്ടുണ്ട്.

 അനൗദ്യോഗിക ചർച്ചകളാണ് മസ്കറ്റിൽ നടന്നത്. അമേരിക്കയുമായി കൈകൊടുക്കാൻ ഇതിലൂടെ കഴിഞ്ഞു. നല്ല തുടക്കമാണിത്.

 എന്നാൽ, പരസ്പരവിശ്വാസം സൃഷ്ടിക്കാൻ ഇനിയുമേറെ മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചർച്ചകൾ നടക്കുന്നതിനിടെ തന്നെ ഇറാനുമായി വ്യാപാര ബന്ധങ്ങളുള്ള രാജ്യങ്ങൾക്കുമേൽ തീരുവ ഏ​ർപ്പെടുത്തിയുള്ള ഉത്തരവിൽ ഡോണൾഡ് ​ട്രംപ് കഴിഞ്ഞ ദിവസംഒപ്പുവെച്ചിരുന്നു. 

ഇറാന് വേണ്ടി എണ്ണകയറ്റുമതി നടത്തുന്ന കപ്പലുകൾക്ക് പുതിയ ഉപരോധം യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇറാൻ വിഷയം ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
യു.എസിലേക്ക് യാത്രതിരിക്കുന്നു. ബുധനാഴ്ച രാവിലെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്യും. ഇറാനുമായുള്ള ചർച്ചകളിൽ ബാലിസ്റ്റിക് മിസൈലുകളുടെ നിയന്ത്രണം ഉറപ്പാക്കണമെന്നും ഇറാൻ അച്ചുതണ്ടിന് ലഭിക്കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments