സർവ്വം എ ഐ മയം'' മൊഗ്രാൽ ജി വിഎച്ച്എസ്എസ്ൽ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിലൂടെ രക്ഷിതാക്കൾക്ക് ആധുനിക സാങ്കേതിക വിദ്യകളെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ജി.വി.എച്ച്.എസ്.എ
പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ജെ ജയറാം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പഠനരംഗത്ത് സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസ്സിലാക്കി നൽകുന്നതിന് ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം,ഫാത്തിമ തസ്നീം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന തരത്തിലുള്ള ഡിജിറ്റൽ അറിവ് വളർത്തേണ്ടതിന്റെ ആവശ്യകത അവർ ഓർമ്മിപ്പിച്ചു.
നസ്റുൽ ഇസ്ലാം സ്വാഗതം ആശംസിക്കുകയും രമ്യ ടീച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വിദ്യാർത്ഥികളായ അംന ഫാത്തിമ, സയീം ഇയാസ്, അബൂബക്കർ ഷമൻ എന്നിവർ എഐ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിലായിരുന്നു ക്ലാസുകൾ,മികച്ച പ്രതികരണം ലഭിച്ചു.
പരിപാടിയിൽ നിരവധി രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.
ഫോട്ടോ:മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ സംഘടിപ്പിച്ച "സർവ്വം എ ഐ മയം''പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ജെ ജയറാം ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments