Breaking News

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

കാസർഗോഡ് :  കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
 കേരള ബാങ്കിൽ നിന്നും അതിൻ്റെ പൂർവരൂപമായ ജില്ലാ സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ നിലവിൽ സഹകരണ പെൻഷൻ ബോർഡുവഴിയാണ്ന് പെൻഷൻ പറ്റിയവർക്ക് വിതരണം ചെയ്തുവന്നിരുന്നത്. സംഘടനയുടെ പ്രധാന ആവശ്യമായിരുന്നു "ഞങ്ങളുടെ പെൻഷൻ, ഞങ്ങളുടെ ബേങ്കിലൂടെ : എന്നത്.
പ്രസ്തുത ആവശ്യം സർക്കാരും, പെൻഷൻ ബോർഡും അംഗീകരിച്ച് കേരള ബാങ്ക് ഭരണ സമിതിയുമായി ചർച്ച ചെയ്ത ശേഷം സർക്കാർ ഉത്തരവിറക്കിയിരിക്കയാണ്. ഇനി മുതൽ കേരള ബാങ്കിൽ നിന്ന് വിരമിച്ചവർക്ക് കേരള ബാങ്കിലൂടെ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ എടുത്ത തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും ഉത്തരവിറക്കിയ എൽ.ഡി.എഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ചും കേരള ബാങ്ക് കാസറഗോഡ് സി.പി.സി ഓഫീസ്സിനു മുമ്പിൽ നടന്ന പരിപാടി കെ.ബി. ആർ. എഫ് സംസ്ഥാന ഓർഗനൈസിംങ്ങ് സിക്രട്ടറി എൻ. കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വി.ദാമോദരൻ , ടി.രാജൻ കൃഷ്ണൻ വി.വി. എന്നിവർ പ്രസംഗിച്ചു.
കെ.ബി. ആർ.എഫ് ജില്ല പ്രസിഡൻ്റ് എ. ഗോപാലൻ അദ്യക്ഷത വഹിച്ചു. ടി.രാഘവൻ സ്വാഗതവും, കെ. മോഹനൻ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments