*പയ്യന്നൂർ കാരയിൽ പോസ്റ്റർ ഉയർന്നു*
പയ്യന്നൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറിവിമത സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് സംസ്ഥാനത്ത് തന്നെ രാഷ്ട്രീയ ചർച്ചയായി മാറിയ പയ്യന്നൂർകാരയിൽ വീണ്ടും സി പി എമ്മിനെ ചൂണ്ടി ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. നഗരസഭയിലെ 36-ാo വാർഡായ കാര-വെള്ളച്ചാൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്താണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല... കാരയിലെ സഖാക്കൾ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം വികസന മുന്നേറ്റ ജാഥ 13 മുതൽ 16 വരെ പയ്യന്നൂർ എം എൽ എ.ടി ഐ. മധുസൂദനൻ ജാഥാ ലീഡറായിനടക്കാനിരിക്കെയാണ് വിമതശബ്ദമുയർന്ന കാരയിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ധനരാജ് രക്തസാക്ഷി ഫണ്ടും സാമ്പത്തികക്രമക്കേടും സിപിഎമ്മിൽ വൻവിവാദമായതോടെ വിശദീകരണവുമായി പാർട്ടി നേതൃത്യം ബ്രാഞ്ചിലും മറ്റും വിശദീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇതിനിടെയാണ് വിമതശബ്ദം നിലനിൽക്കുന്നകാരയിൽ വീണ്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ കാരയിൽഫണ്ട് വിവാദങ്ങൾ ഉയർത്തികൊണ്ടു വന്നതിനെ തുടർന്ന് സി പി എമ്മിൽ നിന്നും പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം വെള്ളൂരിലെ വി. കുഞ്ഞികൃഷ്ണനെയും വി.എസിനെയും ചേർത്ത് വെച്ച് എക്സ് ബോർഡ് ഉയർന്നിരുന്നു പിന്നീട് ചിലർ നശിപ്പിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ സ്ഥാപിച്ച
ഫ്ലക്സ് നശിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും വിജയിച്ചില്ല.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments