ചിത്താരി പൊയ്യക്കര മുണ്ട വളപ്പ് തറവാട് പുത്തരി കൊടുക്കൽ ചടങ്ങ് നടന്നു. നിരവധി തറവാട് അംഗങ്ങളും ഭക്തജനങ്ങളും സംബന്ധിച്ചു.
Lകാഞ്ഞങ്ങാട് : ചിത്താരി പൊയ്യക്കര മുണ്ട വളപ്പ് തറവാട് പ്രതിഷ്ഠാദിനവും പുത്തരി കൊടുക്കൽ ചടങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന സ്ഥാനികരുടെയും വെളിച്ചപ്പാടന്മാരുടെയും മഹനീയ സാന്നിധ്യത്തിനാണ് ചടങ്ങുകൾ നടന്നത്. പരമ്പരാഗത രീതിയിൽ വയനാട്ടുകുലവൻ തറവാടുകളിൽ അട ചുട്ടെടുക്കുന്നതുംഅവ മുറിച്ചെടുത്ത് വിതരണം ചെയ്യുന്നതും ഏറെ പ്രത്യേകതയുള്ളതാണ്. തറവാട് പ്രസിഡണ്ട് പാണ്ടിക്കണ്ടം മോഹനൻ, സെക്രട്ടറി മുണ്ട വളപ്പിൽ കുഞ്ഞി കൃഷ്ണൻ, ഖജാൻജി അജിത് കുമാർ കുന്നരു വത്ത്, തറവാട് മൂപ്പൻ മിലിട്ടറി കൃഷ്ണൻ കല്ലിങ്കാൽ എന്നിവർ നേതൃത്വം നൽകി. തറവാട്ട് അംഗങ്ങളും നാട്ടുകാരും അടക്കം നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.
ഫോട്ടോ : 1 ചിത്താരി മുണ്ട വളപ്പ് തറവാട് പ്രതിഷ്ഠാദിന പുത്തരി കൊടുക്കൽ ചടങ്ങിന്റെ ഭാഗമായുള്ള പരമ്പരാഗത രീതിയിലുള്ള അട ചുട്ടെടുക്കൽ ഫോട്ടോ :2 അട മുറിച്ച് വിതരണം ചെയ്യുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments