Breaking News

*പൈക്ക ഇഖ്റഹ് സ്കൂൾ വാർഷികാഘോഷം വർണ്ണ വിസ്മയമായി*

പൈക്ക : ബാലട്ക്ക ബദർ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇഖ്റഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മൂന്നാം വാർഷികാഘോഷം "റൈസിങ്ങ് സ്റ്റാർ" വർണ്ണ വിസ്മയമായി. പിഞ്ചു വിദ്യാർത്ഥികളുടെ ഒപ്പന, കൊൽക്കളി, ദഫ് മുട്ട്, ഗ്രൂപ്പ് ഡാൻസ്, സിങ്കൾ ഡാൻസ്, വട്ടപ്പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു. ആർട്ട് ഫെസ്റ്റ്, താലന്റ് പരീക്ഷ എന്നിവയിൽ സ്റ്റേറ്റ് ലെവലിൽ റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമാപന പൊതുസമ്മേളനം കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്ല കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. ബദർ മസ്ജിദ് പ്രസിഡന്റ് ഹനീഫ കരിങ്ങപ്പള്ളം അധ്യക്ഷത വഹിച്ചു സ്കൂൾ കോഡിനേറ്റർ ബി കെ ബഷീർ പൈക്ക സ്വാഗതം പറഞ്ഞു ബദർ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി  ബി എ ഇബ്രാഹിം, ബി കുഞ്ഞാമു ഹാജി, ഖാലിദ് ഹാജി കൊയർകൊച്ചി, ബി എ റഹ്മാൻ ഹാജി, റഹ്മാൻ കല്ലായം. കെ പി ഹമീദ്, റഹീം ജിമ്മു, അബ്ദുറഹ്മാൻ ഹാജി, അബ്ദു കുണ്ടിൽ, നവാസ് കല്ലായം, നസീമ ടീച്ചർ. റുക്സാന ടീച്ചർ, അഫീഫ ടീച്ചർ, തസീമ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു റഹീം കല്ലായം നന്ദി പറഞ്ഞു.

 ഫോട്ടോ അടിക്കുറിപ്പ് :-
പൈക്ക ബാലട്ക്ക ഇഖ്റ ഹ് സ്കൂൾ വാർഷികാഘോഷം "റൈസിംഗ് സ്റ്റാർ" കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്ലക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments