Breaking News

*പ്രതിപക്ഷ പ്രതിഷേധം, സഭ വിട്ടുപോയി സ്പീക്കർ; ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത് എംഎൽഎ*

തിരുവനന്തപുരം :  സ്വർണക്കവർച്ച വിവാദത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധം. സ്പീക്കറുടെ ഡയസിലേക്കു പ്രതിപക്ഷാംഗങ്ങൾ ചാടിക്കയറാൻ ശ്രമിച്ചതോടെ സഭയിൽ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. രണ്ടു തവണ സ്പീക്കർക്കു കസേര വിട്ടു പോകേ ണ്ടിവന്നു. പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് പിടിച്ചു മാറ്റിയെങ്കിലും സംഘർഷം തുടരുകയാണ്. സഭ താൽക്കാലികമായി നിർത്തി വച്ചു. സഭ ടിവിയും നിർത്തിവയ്ക്കുകയും ചെയ്തു.

ചോദ്യോത്തര വേള ബഹിഷ്‌കരിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങിയത്. സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറാൻ അൻവർ സാദത്തും ടി.വി.ഇബ്രാഹിമും ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. ഇവരെ വാച്ച് ആൻഡ് വാർഡ് പിടിച്ചുമാറ്റി. പ്രതിഷേധം ശക്തമായതോടെ സ്പീക്കർ എ.എൻ.ഷംസീർ എഴുന്നേറ്റു പോയി.

സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനറും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകൾ താഴ്ത്തിയില്ലെങ്കിൽ പിടിച്ചു വാങ്ങേണ്ടിവരുമെന്ന് സ്പീക്കർ പറഞ്ഞു. ഇതിനിടയിലാണ് ഒരു വശത്തു നിന്ന് അൻവർ സാദത്ത് എംഎൽഎ സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറാൻ ശ്രമിച്ചത്. സ്പീക്കറെ ആക്രമിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

സ്വർണം കട്ടത് കോൺഗ്രസ് ആണെന്നുള്ള പാരഡി ഗാനം മന്ത്രി പാടുകയും സോണിയാ ഗാന്ധിയുടെ പേര് വീണ്ടും പരാമർശിക്കുകയും ചെയ്തു. സ്പീക്കർ തിരിച്ചെത്തിയതിനു ശേഷവും പ്രതിപക്ഷാംഗങ്ങൾ ബഹളം തുടർന്നു. മന്ത്രി പി.രാജീവ് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംഎൽഎമാർ വീണ്ടും സ്പീക്കറുടെ ഡയസിലേക്കു കയറാൻ ശ്രമിച്ചു. ഇതോടെ കൂടുതൽ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ സഭയിലേക്ക് എത്തി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments