Breaking News

യുഎസുമായുള്ള വ്യാപാരക്കരാർ; റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണക്കമ്പനികള്‍ പിൻവാങ്ങുന്നു : ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ എണ്ണക്കമ്പനികള്‍ മാർച്ച് ഏപ്രിൽ മാസങ്ങളിൽ റഷ്യൻ വ്യാപാരികളിൽ നിന്ന് എണ്ണ വാങ്ങില്ല എന്നാണ് റിപ്പോർട്ടുകൾ*

ന്യൂഡല്‍ഹി : റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണക്കമ്പനികള്‍ പിൻവാങ്ങുന്നു. ഇന്ത്യ - യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. റഷ്യൻ എണ്ണ ഒഴിവാക്കണമെന്നത് വ്യാപാരക്കരാറിനുള്ള യുഎസിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ എണ്ണക്കമ്പനികള്‍ മാർച്ച് ഏപ്രിൽ മാസങ്ങളിൽ റഷ്യൻ വ്യാപാരികളിൽ നിന്ന് എണ്ണ വാങ്ങില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ മാർച്ചിൽ ഷെഡ്യൂൾ ചെയ്ത്‌ത റഷ്യൻ എണ്ണ വിതരണങ്ങൾ ഉണ്ടാകും എന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ തന്നെ ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് നിരീക്ഷിക്കാൻ അമേരിക്കൻ വാണിജ്യ വകുപ്പിനെ ചുമതലപ്പെടുത്തി."
 
റഷ്യക്ക് പകരം അമേരിക്കയിൽ നിന്നുള്ള ഊർജ്ജ ഉൽപ്പന്നങ്ങൾ ഇന്ത്യ കൂടുതൽ വാങ്ങും. റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് മേൽ അധിക നികുതി ചുമത്തിയിരുന്നത്.

അതേസമയം ബ്ലാക് മെയിൽ ചെയ്ത് ഇന്ത്യയെ കീഴടക്കിയ കരാറാണ് ഇതെന്ന കെ.സി വേണുഗോപാൽ പറഞ്ഞു. കരാർ കർഷക വിരുദ്ധമാണെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. കർഷക പ്രതിഷേധങ്ങളെ പിന്തുണക്കുമെന്ന് കോൺഗ്രസും സിപിഎമ്മും അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്നും വിവരങ്ങൾ പാർലമെന്റിൽ വെക്കണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു." 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments