*മുസ്ലിം ലീഗിന് ഇഹപരലോക വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് മുഖ്യ അജണ്ട - കെ ബി മുഹമ്മദ് കുഞ്ഞി.*
പള്ളങ്കോട് : മുസ്ലിം ലീഗിന്റെ ആവിർഭാവകാലം മുതൽ ഇഹപരലോക വിജയത്തിന് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും കേവലം നാല് വോട്ടിന് വേണ്ടി എന്തും കാണിക്കാൻ മുസ്ലിം ലീഗിനെ കിട്ടില്ലെന്നും ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി പറഞ്ഞു. മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവർത്തനം സങ്കൽപ്പനാധീതമാണ്. അനുകരിക്കാൻ പല രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചിട്ട് എങ്ങുമെത്തിയില്ല. അത് നിയ്യത്തിന്റെ പ്രശ്നമാണ്. സി.എച്ച് സെന്ററുകളും, പൂക്കോയ തങ്ങൾ ഹോസ്പീസും, ശിഹാബ് തങ്ങൾ സമാശ്വാസ കേന്ദ്രങ്ങളും മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിൽ ഇന്ന് വ്യാപിച്ച് കിടക്കുന്നു. ഓരോ മേഖലയിലും പതിനായിരങ്ങൾ ആശ്രയിച്ച് സംതൃപ്തരാവുന്നു. വിശ്വസ്തതയോടെ ജനങ്ങൾ ഏറ്റെടുക്കുന്നു. ഇതെല്ലാം ദൈനംദിന പ്രവർത്തനങ്ങളാണ്. അദ്ദേഹം വിശദീകരിച്ചു.
ദേലമ്പാടി പഞ്ചായത്തിലെ പള്ളങ്കോട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ റംസാൻ റിലീഫ് പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഹസൈനാർ എ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പള്ളത്തൂർ സ്വാഗതം പറഞ്ഞു. മുളിയാർഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത കെ ബി മുഹമ്മദ് കുഞ്ഞിക്ക് ശാഖാ കമ്മിറ്റിയുടെ ആദരം നൽകി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഷ്‌റഫ് ഹാജി സി എച്, ജനറൽ സെക്രട്ടറി സിറാജ് കെ പി, അബ്ദുള്ള പരപ്പ, എൻ.എം അബ്ദുള്ള ഹാജി, അബ്ദുൽ കാദർ മോരങ്ങാനം, ഡി.എം.അബ്ദുല്ല ഹാജി, തസ്‌ലീം പള്ളങ്കോട്, ഷബീർ സി.കെ, വാർഡ് മെമ്പർ ഹമീദ് എ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ സഹിറ ബഷീർ, താഹിറ ബഷീർ, അമാനുല്ലാഹ്, ഷബീബ് തുടങ്ങിയവർ പ്രസംഗിച്ചു. 75 കുടുംബങ്ങൾക്ക് കിറ്റ് എത്തിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments