*ഈ ഒറ്റ അബദ്ധം മതി നിങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റ് നഷ്ടമാകാൻ; ഇന്ത്യൻ റെയിൽവേയുടെ പുത്തൻ നിയമമറിയാം*
ട്രെയിൻ യാത്രക്കാർക്ക് അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങള്‍ ഉടന്‍ തന്നെ സംഭവിക്കാന്‍ പോകുകയാണ്. അതില്‍ ഏറ്റവും പ്രധാനം, ബുക്ക് ചെയ്ത ടിക്കറ്റുമായി ബന്ധപ്പെട്ട് വരുന്ന അപ്പ്ഡേഷനാണ്. നിലവിൽ യാത്രക്കാർ സീറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്ത ശേഷം അവരുടെ സീറ്റുകൾ ഉറപ്പായി കഴിഞ്ഞുവെന്ന് കരുതുകയാണ് പതിവ്. എന്നാൽ റെയിൽവേ ഉടൻ തന്നെ പുതിയ ഒരു നിയമം സീറ്റ് അലോക്കേഷനുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതായയത് നിങ്ങൾ ഏത് സ്റ്റേഷനിൽ നിന്നാണ് യാത്രക്കായി ട്രെയിനില്‍ കയറേണ്ടിയിരുന്നത്, അവിടെ നിങ്ങൾ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് ലഭിക്കും.
നിലവിലെ രീതി അനുസരിച്ച് ബോർഡിങ് സ്റ്റേഷനിൽ നിന്നും നിങ്ങൾ ട്രെയിനിൽ കയറിയില്ലെങ്കിൽ ടിടിഇ നിങ്ങൾക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തിരിക്കും. അവിടെ നിന്നും നിങ്ങൾ ട്രെയിനിൽ കയറിയില്ലെങ്കിൽ മാത്രമേ വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കോ അല്ലെങ്കിൽ RAC(റിസർവേഷൻ എഗയ്ൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റ് വിഭാഗത്തിലുള്ളവർക്കോ ഈ സീറ്റ് നൽകുകയുള്ളയാരിരുന്നു. ഈ പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കുന്നതിനാൽ തന്നെ ചിലപ്പോൾ ദീർഘനേരത്തേക്ക് സീറ്റ് ഒഴിഞ്ഞുകിടക്കാനും ഇടവരും. പക്ഷേ ഇനി ഈ രീതിയായിരിക്കില്ല.
ഇനി വരാൻ പോകുന്ന മാറ്റമെന്താണെന്ന് ചോദിച്ചാൽ, ടിടിഇ ഇനി അടുത്ത സ്റ്റേഷൻ വരെ നിങ്ങൾക്കായി കാത്തുനിൽക്കില്ല. യാത്രക്കാരൻ ബോർഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയിട്ടില്ലെന്ന് ബോധ്യമായാൽ, ടിടിഇ ഈ സീറ്റിനെ Not Turned Up എന്ന് മാർക്ക് ചെയ്യും. തൊട്ടുപിന്നാലെ തന്നെ വെയിറ്റിങ്ങ് ലിസ്റ്റിലോ ആർഎസി ടിക്കറ്റ് ലിസ്റ്റിലോ ഉള്ളയാൾക്ക് ഈ സീറ്റ് നൽകുകയും ചെയ്യും. മാത്രമല്ല ഇത്തരത്തിൽ സീറ്റ് മറ്റൊരാൾക്ക് നൽകിയ വിവരം നേരിട്ട് തന്നെ യാത്രക്കാരന്റെ മൊബൈൽ നമ്പറിലേക്ക് സന്ദേശമായി വരും. അതിനാൽ വീണ്ടും ടിടിഇയോട് പോയി അന്വേഷിക്കേണ്ട ആവശ്യം വരികയുമില്ല.
എന്തിനാണ് പെട്ടെന്ന് ഇങ്ങനൊരു മാറ്റമെന്ന് ചോദിച്ചാൽ, ട്രെയിനിലെ എല്ലാ സീറ്റുകളും കൃത്യമായും പൂർണമായും ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ്. യാത്രക്കിടയില്‍ ഏകദേശം മൂന്നു മുതൽ അഞ്ചു ശതമാനം വരെ സീറ്റുകൾ ഓരോ ട്രെയിനിലും ഒഴിഞ്ഞു കിടക്കുന്നെന്നാണ് റയിൽവേയുടെ റിപ്പോർട്ട് പറയുന്നത്. ചില യാത്രക്കാർക്ക് കൃത്യസമയത്ത് അവരുടെ ബോർഡിങ് സ്റ്റേഷനിലെത്താൻ കഴിയാതെ വരുമ്പോൾ സീറ്റുകൾ കാൻസൽ ചെയ്യുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പുതിയ രീതി വരുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ എത്രയും വേഗം തന്നെ ആവശ്യക്കാരായ മറ്റ് യാത്രക്കാർക്ക് നൽകാൻ കഴിയും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments