*അക്ഷര കരോൾ സംഘടിപ്പിച്ചു*
വേലാശ്വരം : ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം അക്ഷര കരോൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ഘോഷയാത്രയും ഗൃഹ സന്ദർശനവും നടന്നു. പരിപാടി.അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. വി. തുളസി പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വെച്ച് വിശ്വഭാരതി ക്ലബ്ബ് യു.എ.ഇ പ്രവർത്തകർ സംഭാവനയായി നൽകിയ പ്രിന്ററിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡൻറ് ടി. ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. അജാനൂർ പഞ്ചായത്ത് നേതൃസമിതി കൺവീനവർ പി. രവീന്ദ്രൻ മാസ്റ്റർ, പി. കൃഷ്ണൻ, എം. പി. സുബ്രഹ്മണ്യൻ മാസ്റ്റർ, പി മധു, ടി. വിനോദ് എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി. ഷനിൽ കുമാർ സ്വാഗതം പറഞ്ഞു.വനിതാവേദി അംഗങ്ങൾ, ബാലവേദി അംഗങ്ങൾ, ഗ്രന്ഥാലയം പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments