* നേരം വെളുത്തപ്പോള്‍ കിണറിലെ വെള്ളത്തിന് പാല്‍ നിറം,**ആശങ്ക ഒഴിയാതെ കുടുംബം*
മലപ്പുറം : ഒറ്റ രാത്രികൊണ്ട് കിണര്‍ വെള്ളം പൂര്‍ണമായും നിറം മാറി. അങ്ങാടിപ്പുറം വൈലോങ്ങര ചെരക്കാപ്പറമ്പിലാണ് സംഭവം.
വൈലോങ്ങര ചെരക്കാപറമ്പി ല്‍ പാതാരി അബ്ദുല്‍ അസീസിന്‍റെ വീട്ടുമുറ്റത്തെ കിണറിലാണ് വെള്ളത്തിന് നിറ വ്യത്യാസം ഉണ്ടായിരിക്കുന്നത്. കൗതുകവും ആശങ്കയുമുളവാക്കുന്നതാണ് കാഴ്ച. കഴിഞ്ഞ 32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെളളമാണ് പെട്ടെന്ന് വെള്ള നിറത്തിലേക്ക് മാറിയത്. കിണറ്റില്‍ വെള്ളത്തിന് പകരം പാലാണോ എന്നുപോലും കണ്ട പലര്‍ക്കും സംശയം തോന്നി. കാരണമറിയാന്‍ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന വെള്ളത്തിന്‍റെ നിറം വെള്ളയാണ്. പാല്‍ പോലെ വെള്ളത്തിന്‍റെ നിറം മാറിയതിന്‍റെ ആശങ്കയിലാണ് അതുമ്പംകുളത്തെ അബ്ദുല്‍ അസീസും കുടുംബവും.
മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ വെള്ളം നിറം മാറാന്‍ സാധ്യതയുള്ള കാരണങ്ങളൊന്നും പരിസരപ്രദേശങ്ങളിലില്ല. അബ്ദുല്‍ അസീസിന്‍റെ മകന്‍ മുഹമ്മദ് അന്‍ഫാലാണ് രാവിലെ വെള്ളത്തിന്‍റെ നിറം മാറ്റം ശ്രദ്ധിക്കുന്നത്. വിവരം അറിഞ്ഞ വാര്‍ഡ് അംഗം മുബീന തസ്‌നി സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ വിട്ടുകാരെ അറിയിച്ചത്.
അടുത്ത വീട്ടില്‍ നിന്നുമുള്ള വെള്ളമാണ് ദൈനംദിന ആവശ്യത്തിനായി ഇപ്പോള്‍ ഇവർ ഉപയോഗിക്കുന്നത്. വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ഇതിന്‍റെ ഫലം അറിഞ്ഞാല്‍ മാത്രമേ കിണര്‍ മൂടണോ ഉപയോഗിക്കണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളു. കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശത്തെ വേനലിലും വറ്റിയിട്ടില്ലാത്ത കിണറ്റിലെ വെള്ളമാണ് നിറം മാറിയത്. ഈ കിണര്‍ ഉപയോഗശൂന്യമായാല്‍ കുടിവെള്ളത്തിന് മറ്റ് സൗകര്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments