Breaking News

*LSS, USS സര്‍ട്ടിഫിക്കറ്റ് ഇനി സ്കൂളുകള്‍ പ്രിന്റെടുക്കണം*

എല്‍എസ്എസ് യുഎസ്എസ് സ്കോളർഷിപ്പ് ജേതാക്കള്‍ക്ക് സർട്ടിഫിക്കറ്റുകള്‍ നേരിട്ട് നല്‍കുന്ന രീതി സർക്കാർ നിർത്തലാക്കി. ഇനി മുതല്‍ സ്കൂള്‍ പ്രഥമാധ്യാപകർ പരീക്ഷാഭവൻ വെബ്‌സൈറ്റിലെ എച്ച്‌എം പോർട്ടല്‍ വഴി സർട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സീല്‍ വെച്ച്‌ നല്‍കണം. പരീക്ഷാഭവനില്‍ നിന്ന് പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ വഴി സ്കൂളുകളില്‍ എത്തിച്ചിരുന്ന മുൻപത്തെ രീതിയാണ് ഇതോടെ മാറുന്നത്. സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഈ പരിഷ്കാരമെന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ നിബന്ധന പ്രകാരം 100 ജിഎസ്എം കനമുള്ള A4 പേപ്പറില്‍ വേണം സർട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യാൻ. സ്കൂളുകളില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇതിനുള്ള അധിക ചിലവ് സർക്കാർ നല്‍കില്ലെന്നത് അധ്യാപകർക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൂടാതെ, ജനുവരി 31 മുതല്‍ ഫെബ്രുവരി 28 വരെയാണ് പ്രിന്റെടുക്കാൻ സമയം അനുവദിച്ചിട്ടുള്ളതെങ്കിലും വെബ്‌സൈറ്റില്‍ സർട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. ഒരു വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റ് ഒരു തവണ മാത്രമേ പ്രിന്റെടുക്കാൻ പാടുള്ളൂ എന്ന കർശന നിർദ്ദേശവും നിലവിലുണ്ട്. സ്കോളർഷിപ്പ് തുക നല്‍കുന്നതില്‍ സർക്കാർ വരുത്തുന്ന വൻ വീഴ്ചയും വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. 2021 മുതലുള്ള തുക പല വിദ്യാർത്ഥികള്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. സ്കോളർഷിപ്പ് ലഭിച്ച പല കുട്ടികളും ഹൈസ്കൂള്‍ ക്ലാസുകളില്‍ എത്തിയിട്ടും ആനുകൂല്യങ്ങള്‍ കുടിശ്ശികയായി തുടരുകയാണ്. ചിലർക്ക് തുക ലഭിച്ചെങ്കിലും വലിയൊരു വിഭാഗം കുട്ടികളും ഇപ്പോഴും സ്കോളർഷിപ്പിനായി കാത്തിരിക്കുകയാണ്. സർട്ടിഫിക്കറ്റ് നല്‍കുന്നതിനൊപ്പം കുടിശ്ശിക തീർക്കുന്ന കാര്യത്തിലും സർക്കാർ അനാസ്ഥ തുടരുന്നതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments