*എണ്ണവില 150 ഡോളറിലെത്തിയാല്‍ ആഗോള മാന്ദ്യം: മുന്നറിയിപ്പുമായി ലാറി ഫിങ്ക്*
ഇറാനെതിരേഅമേരിക്കയുടെ സൈനീക നടപടി തുടരുന്നതിനിടെപശ്ചിമേഷ്യയില്‍ എണ്ണനീക്കം തടസപ്പെടുന്നപശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചു യരുന്നതിനിടെ മുന്നറിയുപ്പുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മാനേജ്മെന്റ് സ്ഥാപനമായ ബ്ലാക്ക് റോക്ക് കമ്പനിയുടെ സിഇഒ ലാറിഫിന്‍ക്രംഗത്ത്.എണ്ണവില ഒരു ബാരലിന് 150 ഡോളറായാല്‍ അത് ആഗോള മാന്ദ്യത്തിന് കാരണമാകും.
ഇത് ലോക സമ്പദ് വ്യവസ്ഥയെ തന്നെ ഏറെ പ്രതികൂലമായിബാധിക്കുമെന്നു ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലം ഊര്‍ജ്ജ ചെലവുകള്‍ എങ്ങനെ മാറും എന്ന ആശങ്കയില്‍ സാമ്പത്തിക വിപണികളില്‍ വലിയ മാറ്റങ്ങളസംഭവിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തീക മേഖലയില്‍ രണ്ട് സാധ്യതകളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത. ഒന്ന് സംഘര്‍ഷംഅവസാനിക്കുകയും ഇറാന്‍ അന്താരാഷ്ട്ര സമൂഹത്തില്‍ വീണ്ടും അംഗീകരിക്കപ്പെ ടുകയും ചെയ്താല്‍ എണ്ണവില യുദ്ധത്തിന് മുമ്പുണ്ടായ നിലയിലേക്ക് താഴാന്‍ സാധ്യതയുണ്ട്.
എന്നാല്‍ അത്തരത്തില്‍ സംഭവിക്കാതിരുന്നാല്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്‍ 150 ഡോളർ വരെഉയര്‍ന്നേക്കാം. ഇത്തരമൊരു സാഹചര്യമുണ്ടായാൽ അത് വര്‍ഷങ്ങളോളം തുടരുകയും സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ഗുരുതരമായ മാന്ദ്യത്തിന്കാരണമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഊര്‍ജ്ജ ചെലവുകള്‍ ഉയരുന്നത് ചില രാജ്യങ്ങളില്‍ ആഭ്യന്തര എണ്ണ-വാതക ഉല്‍പാദനത്തെ കൂടുതല്‍ പ്രാധാന്യമാക്കേണ്ടതുണ്ടെന്ന വാദവും ശക്തമാക്കുന്നു. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാത്ത സ്ഥിതി തുടര്‍ന്നാല്‍ ആഗോള അനിശ്ചി തത്വത്തിനിടയില്‍ രാജ്യങ്ങള്‍ ഇറക്കുമതിയില്‍ ആശ്രയി ക്കേണ്ടി വരും.രാജ്യങ്ങള്‍ അവരുടെ ഊര്‍ജ ഉപയോഗത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും ലഭ്യമായ എല്ലാ ഊര്‍ജ ഉറവിടങ്ങളും ഉപയോഗിക്ക ണമെന്നുംകുറഞ്ഞ ചെലവില്‍ ഊര്‍ജ്ജം ലഭ്യമാക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും നിര്‍ണായകമാണെന്നും കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments