Breaking News

*985 സ്ഥാനാർഥികൾ, 269 പത്രികകൾ തള്ളി; പത്രിക പിൻവലിക്കാൻ ഇന്ന് അവസാന ദിവസം *

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. നിലവിൽ 985 സ്ഥാനാർഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയിൽ നിയമപരമായ കാരണങ്ങളാൽ 269 പേരുടെ പത്രികകൾ തള്ളിപ്പോയി.

പ്രധാന മുന്നണി സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിക്കപ്പെട്ടതോടെ പലയിടങ്ങളിലും ഡമ്മി സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്. നാളെ വൈകുന്നേരത്തോടെ മാത്രമേ വിമതർ എത്ര പേരുണ്ട്, അപരന്മാർ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം പുറത്തുവരികയുള്ളൂ. പല പ്രമുഖ മണ്ഡലങ്ങളിലും വിമത ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ന ത്തെ പിൻവലിക്കൽ സമയം മുന്നണികൾക്ക് അതീവ നിർണ്ണായകമാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments