Breaking News

*16 വയസ്സിന് താഴെ സോഷ്യൽ മീഡിയ വേണ്ട; നിരോധനവുമായി കർണാടക, പിന്നാലെ ആന്ധ്രയും*

കർണാടയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ തീരുമാനവുമായി ആന്ധ്രപ്രദേശ് സർക്കാർ.

അടുത്ത 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു.

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം കർണാടക സർക്കാർ നടപ്പാക്കിയതിന് പിന്നാലെയാണ് ആന്ധ്രയിലും ഈ നീക്കം. കുട്ടികളിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തിക്ക് കടിഞ്ഞാണിടുക, കുട്ടികൾക്ക് നേരേയുള്ള കുറ്റകൃത്യങ്ങളും ചൂഷണവും തടയുക എന്നിവയാണ് നിരോധനത്തിന്റെ ഉദ്ദേശങ്ങൾ. കുട്ടികളുടെ ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ ആവശ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കർണാടക മാറി.

കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തിയും നിയന്ത്രണങ്ങളില്ലാത്ത ഇന്റർനെറ്റ് ലഭ്യതയും കുട്ടികൾക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ആഗോളതലത്തിൽ ചർച്ചകൾക്ക് വഴി തെളിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ ഡിസംബറിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ആദ്യത്തെ രാജ്യമായി. ബ്രിട്ടൻ, ഡെൻമാർക്ക്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഈ വിഷയം പഠിച്ചുവരുന്നു, കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വിപണികളിലൊന്നായ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇത് സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുകയാണ്.

'കുട്ടികളിൽ മൊബൈൽ ഉപയോഗം വർദ്ധിക്കുന്നതിന്റെ പ്രതികൂല ഫലങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കും,' കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച വാർഷിക ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ഏകദേശം 750 ദശലക്ഷം സ്മാർട്ട്‌ഫോണുകളും ഒരു ബില്ല്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുമുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വിപണികളിലൊന്നായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെറ്റയ്ക്ക് ഇന്ത്യയാണ് ഏറ്റവും വലിയ വിപണി. അതേ സമയം തന്നെ സോഷ്യൽ മീഡിയ വഴി കുട്ടികൾ ചൂഷണത്തിനിരയാകുന്ന കുട്ടികളുടെ എണ്ണം രാജ്യത്ത് വർധിച്ചുവരികയാണ്. കുറ്റകൃത്യങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ കെണിയിൽ കുട്ടികൾ വീഴുന്ന കുട്ടികളിൽ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും പോകുന്നത് തടയാൻ നിരോധനം കൊണ്ട് സാധിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments