ലൈംഗികാതിക്രമ കേസിൽ അറസ്റ്റ്: പ്രതിയെ റിമാൻഡ് ചെയ്തു.
തൃക്കരിപ്പൂർ : മടക്കര തുരുത്തി ഗ്രാമത്തിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദ് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി. വയനാട് കമ്പളക്കാട് സ്വദേശി *ചോലേരി ഹൗസിൽ മുഹമ്മദ് കുട്ടി (57)* എന്നയാളെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ *2026 ഫെബ്രുവരി 15-ന്* ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 5.30-നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതി കോട്ടപ്പള്ളി മഖാമിൽ എത്തിയ സമയത്ത്, പ്രതിയായ ഉസ്താദ് ലൈംഗിക ഉദ്ദേശത്തോടെ യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പോലീസ് *Cr. No: 119/26, U/s. 75 (1), (i) of BNS (Bharatiya Nyaya Sanhita)* പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വയനാട് കമ്പളക്കാട് വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ചന്തേര സബ് ഇൻസ്പെക്ടർ സി. മനോജ്, എസ്.സി.പി.ഒ സജിത്ത്, എസ്.സി.പി.ഒ ഷാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments